പ്രതീകാത്മക ചിത്രം 
India

പബ്ജി കളിച്ചു റെയില്‍വേ ട്രാക്കിലൂടെ നടന്നു, ട്രെയിന്‍ വന്നത് അറിഞ്ഞില്ല; പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ അപകടത്തില്‍ മരിച്ചു

പബ്ജി കളിച്ചുകൊണ്ട് റെയില്‍വേ ട്രാക്കിലൂടെ നടന്ന രണ്ടു പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ ട്രെയിന്‍ ഇടിച്ചു മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മഥുര: പബ്ജി കളിച്ചുകൊണ്ട് റെയില്‍വേ ട്രാക്കിലൂടെ നടന്ന രണ്ടു പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ ട്രെയിന്‍ ഇടിച്ചു മരിച്ചു. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം.

ലക്ഷ്മിനഗറില്‍ ഞായറാഴ്ചയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. പതിനെട്ടുകാരനായ കപില്‍, പതിനാറുകാരനായ രാഹുല്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ പ്രഭാത സവാരിക്ക് ഇറങ്ങിയതാണെന്നാണ് റിപ്പോര്‍ട്ട്.

പബ്ജി കളിച്ചുകൊണ്ടിരുന്ന ഇവര്‍ ട്രെയിന്‍ വരുന്നത് അറിഞ്ഞില്ലെന്നാണ് മനസ്സിലാക്കുന്നതെന്ന പൊലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണത്തിനു ശേഷമേ വ്യക്തത വരൂ. രണ്ടു പേരുടെയും മൊബൈല്‍ ഫോണുകള്‍ അപകട സ്ഥലത്തുനിന്നു കണ്ടെടുത്തു. ഒരു മൊബൈല്‍ താറുമാറായ സ്ഥിതിയില്‍ ആയിരുന്നു. രണ്ടാമത്തേതിനു കുഴപ്പമില്ല. ഇതില്‍ പബ്ജി ഗെയിം ഓണ്‍ ആയിരുന്നു. ഇതില്‍നിന്നാണ് പൊലീസ് നിഗമനത്തില്‍ എത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT