രാജവെമ്പാലയെ കുളിപ്പിക്കുന്ന ദൃശ്യം 
India

തീ കൊണ്ട് കളിക്കരുത്!, കൂറ്റന്‍ രാജവെമ്പാലയെ കുളിപ്പിക്കുന്ന യുവാവ്- വൈറല്‍ വീഡിയോ 

തീ കൊണ്ടാണ് കളിക്കുന്നത് എന്ന മുന്നറിയിപ്പോടെ സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. പാമ്പിനെ നേരിട്ട് കണ്ടാലോ പറയുകയും വേണ്ട!. ഇപ്പോള്‍ കൂറ്റന്‍ രാജവെമ്പാലയെ ഒരാള്‍ കുളിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഭയപ്പെടുത്തുന്നത്. 

തീ കൊണ്ടാണ് കളിക്കുന്നത് എന്ന മുന്നറിയിപ്പോടെ സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. കുളിമുറിയാണ് പശ്ചാത്തലം. അവിടെ വച്ച് കൂറ്റന്‍ പാമ്പിനെ ബക്കറ്റില്‍ നിന്ന് കപ്പ് ഉപയോഗിച്ച് വെള്ളമെടുത്ത് കുളിപ്പിക്കുന്നതാണ് ദൃശ്യങ്ങളുടെ ഉള്ളടക്കം. ഒറ്റനോട്ടത്തില്‍ ആര് കണ്ടാലും ഭയം തോന്നുന്നത് സ്വാഭാവികമാണ്. കൊത്താതിരുന്നത് ഭാഗ്യം കൊണ്ട് മാത്രമാണ് എന്നായിരിക്കും ശ്വാസമടക്കി പിടിച്ച് ദൃശ്യങ്ങള്‍ കണ്ട ശേഷം എല്ലാവരും പറഞ്ഞിട്ടുണ്ടാകുക.

അതിനിടെ പാമ്പ് കൊത്താന്‍ അവസരം കാത്ത് നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കുളിപ്പിക്കാന്‍ ഉപയോഗിക്കുന്ന കപ്പില്‍ പാമ്പ് കൊത്തുന്നതും കാണാം.

ഈ വാർത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി