വീഡിയോ ദൃശ്യം 
India

നടുറോഡില്‍ വെച്ച് ഇടിച്ചു വീഴ്ത്തി, പിന്നില്‍ നിന്ന് കുത്തിക്കൊന്നു; ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍

നടുറോഡില്‍ വെച്ച് പട്ടാപ്പകല്‍ മൂന്ന് പേര്‍ ചേര്‍ന്ന് ഒരാളെ കുത്തിക്കൊന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മീററ്റ്:  നടുറോഡില്‍ വെച്ച് പട്ടാപ്പകല്‍ മൂന്ന് പേര്‍ ചേര്‍ന്ന് ഒരാളെ കുത്തിക്കൊന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. 

മദ്യപാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സാജിദ്(25) എന്ന യുവാവിന്റെ കൊലയിലേക്ക് നയിച്ചത് എന്ന് പൊലീസ് പറയുന്നു. കൊല നടന്നതിന്റെ തലേ ദിവസം ബന്ധുക്കളായ രണ്ട് പേരുമായി സാജിദ് വഴക്കിട്ടിരുന്നു. എന്നാല്‍ ഈ തര്‍ക്കം അന്ന് തന്നെ പരിഹരിച്ചിരുന്നു. 

പക്ഷേ ജോലിക്കായി സാജിദ് ബ്രഹ്മപുരിയില്‍ എത്തിയപ്പോള്‍ മൂന്ന് പേര്‍ ആക്രമിക്കുകയായിരുന്നു. ആള്‍ത്തിരക്കുള്ള റോഡില്‍ വെച്ചാണ് സംഭവം. ആദ്യം സാജിദിനെ മൂന്ന് പേര്‍ ചേര്‍ന്ന് മര്‍ദിച്ചു. പിന്നാലെ ഇയാള്‍ റോഡില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ പിന്നില്‍ നിന്ന് വന്ന ഒരാള്‍ കത്തികൊണ്ട് സാജിദിനെ കുത്തുകയാണ് ചെയ്തത്.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍