ഉച്ചിപിള്ളയാർ ക്ഷേത്രത്തിൽ ദീപം തെളിയിക്കുന്നു  PTI
India

തിരുപ്പരന്‍കുണ്‍ട്രം ദീപം തെളിക്കല്‍: ദേവസ്ഥാനത്തെ പഴിച്ച് കലക്ടര്‍; ക്ഷമാപണം നടത്തി സര്‍ക്കാര്‍

ദീപം തെളിക്കണമെന്ന നിര്‍ദേശം പാലിക്കാത്തതില്‍ മധുര ജില്ലാ കലക്ടറും കോടതിയില്‍ മാപ്പു പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ന്യൂഡല്‍ഹി: മധുര തിരുപ്പരന്‍കുണ്‍ട്രം ദീപം തെളിക്കലില്‍ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കത്തതില്‍ ക്ഷമാപണം നടത്തി തമിഴ്‌നാട് സര്‍ക്കാര്‍. കാര്‍ത്തിക ദീപം തെളിക്കാന്‍ ക്ഷേത്ര ഭരണസമിതി അനുമതി നിഷേധിച്ചെന്നും, അതിനാല്‍ അവിടെ ദീപം തെളിക്കാന്‍ സാധിച്ചില്ലെന്നും വിജയ് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ദീപം തെളിക്കണമെന്ന നിര്‍ദേശം പാലിക്കാത്തതില്‍ മധുര ജില്ലാ കലക്ടറും കോടതിയില്‍ മാപ്പു പറഞ്ഞു.

ദീപം തെളിക്കലുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ ക്ഷേത്ര ഭരണസമിതിയെ പഴിച്ചത്. കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ താന്‍ പരമാവധി ശ്രമിച്ചിരുന്നുവെന്നും, എന്നാല്‍ നിലവിലുള്ള ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ലംഘിക്കുന്ന നടപടിയാണെന്ന് ചൂണ്ടിക്കാട്ടി ക്ഷേത്ര ഭരണസമിതി ഇതിന് അനുമതി നിഷേധിക്കുകയായിരുന്നു എന്നുമാണ് ചടങ്ങിന്റെ ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കാന്‍ ചുമതലയുണ്ടായിരുന്ന മധുര കലക്ടര്‍ നിഷാന്ത് കൃഷ്ണ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്.

ദേവസ്ഥാനത്തെ പഴിച്ച ജില്ലാ കലക്ടര്‍, കോടതി ഉത്തരവ് നടപ്പാക്കാത്തതില്‍ ക്ഷമ ചോദിച്ചു. സംഭവിച്ചത് ഏറ്റവും നിര്‍ഭാഗ്യകരമാണ്. ആചാരപ്രകാരം ഇതിന് അനുവാദമില്ലെന്നും, ഇത് ചെയ്യാന്‍ പാടില്ലെന്ന് സ്ഥാനികര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നതായും കലക്ടര്‍ ചൂണ്ടിക്കാട്ടി. ദീപത്തൂണില്‍ ദീപം തെളിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സ്വദേശി, സുപ്രീം കോടതിയില്‍ പുതിയ ഹര്‍ജി നല്‍കി. മധുര കലക്ടര്‍ക്കെതിരെ ഹൈന്ദവ സംഘടനകള്‍ കോടതിയലക്ഷ്യ ഹര്‍ജിയും ഫയല്‍ ചെയ്തിട്ടുണ്ട്.

2026 നവംബർ 20ന് സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെ, നവംബർ 24ന് നടക്കുന്ന കാർത്തിക ദീപം ഉത്സവത്തിന് ഒറ്റത്തവണത്തേക്കുള്ള ക്രമീകരണമെന്ന നിലയിൽ ദീപത്തൂണിൽ ദീപം തെളിയിക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ ദീപത്തൂണിൽ ഇത്തവണ കാർത്തിക ദീപം തെളിച്ചില്ല. പകരം സമീപത്തെ ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിലെ ദീപ മണ്ഡപത്തില്‍ മാത്രമേ വിളക്ക് തെളിച്ചിരുന്നുള്ളൂ. ഇത് കോടതിയലക്ഷ്യമാണെന്നാണ് ഹൈന്ദവ സംഘടനകൾ ആരോപിക്കുന്നത്.

Lamp not lit at Thiruparankundram Deepathoon, Vijay government apologises in SC

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിടികൊടുക്കാതെ ചക്കക്കൊമ്പൻ; വെളിച്ചക്കുറവിനെ തുടർന്ന് ആദ്യ ദിവസത്തെ ദൗത്യം അവസാനിപ്പിച്ചു|VIDEO

മരിച്ചത് 36 മണിക്കൂറിലേറെ മുമ്പ്; ശുചിമുറിയിലെ രോഗിയുടെ മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

മിഷൻ ചക്കക്കൊമ്പന് തിരിച്ചടി, എൽപിഎസ്ടി സമരക്കാരുടെ ആവശ്യം തള്ളി, ബുംറ രണ്ടാമത്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

പോക്സോ കേസ് പ്രതിയായ 21 കാരൻ തൂങ്ങിമരിച്ചു

സന്ദീപ് പ്രദീപ് നായകനായെത്തുന്ന 'കോസ്മിക് സാംസണി’ന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു