സന്ദീപ് പ്രദീപ് നായകനായെത്തുന്ന 'കോസ്മിക് സാംസണി’ന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

ഏറെ കൗതുകകരമായ ഒരു കഥാലോകത്തേക്ക് പ്രേക്ഷകരെ ക്ഷണിക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്
Cosmic Samson
Cosmic Samson ഇൻസ്റ്റ​ഗ്രാം
Edited By:
Updated on: 
2 min read

സന്ദീപ് പ്രദീപിനെ നായകനാക്കി അഭിജിത് ജോസഫ് സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രം ‘കോസ്മിക് സാംസണി’ന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. നവംബർ 27ന് ആഗോളതലത്തിൽ തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ടിക്കറ്റുകൾ ബുക്ക് മൈ ഷോ, സൊമാറ്റോയുടെ ഡിസ്ട്രിക്ട്, ടിക്കറ്റ് ന്യൂ എന്നീ ഓൺലൈൻ ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെ ബുക്ക് ചെയ്യാം.

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെയും ഡി ഗ്രൂപ്പിന്റെയും ബാനറിൽ സോഫിയ പോളും മാനുവൽ ക്രൂസ് ഡാർവിനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബിനോ ടി എബ്രഹാമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ‘ജോൺ ലൂതർ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിജിത് ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ രചനയിൽ അഭികേർഷ് വസന്തും പങ്കാളിയാണ്.

ഏറെ കൗതുകകരമായ ഒരു കഥാലോകത്തേക്ക് പ്രേക്ഷകരെ ക്ഷണിക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു. സിനിമാമോഹവുമായി നടക്കുന്ന സാംസൺ ജോസഫ് എന്ന യുവാവിന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒരു കാര്യം അയാളുടെ ജീവിതം തന്നെ മാറ്റി മറിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെ യാഥാർഥ്യത്തിന്റെ പതിവ് കാഴ്ചപ്പാടുകൾക്കപ്പുറമുള്ള വിചിത്രവും വിസ്മയകരവുമായ സാഹചര്യങ്ങളിലേക്ക് സാംസൺ എത്തിപ്പെടുന്നതുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.

ഫാന്റസിയും ആക്ഷനും മിസ്റ്ററിയും കോർത്തിണക്കി ഒരുക്കിയിരിക്കുന്ന ഒരു ഫാമിലി ഡ്രാമ ആയാണ് ചിത്രം എത്തുന്നത്. സന്ദീപ് പ്രദീപിനൊപ്പം മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ, അനുരാജ് ഒ.ബി. എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ‘പടക്കളം’, ‘എക്കോ’ എന്നീ ചിത്രങ്ങൾക്ക് ശേഷം സന്ദീപ് പ്രദീപ് നായകനാകുന്ന സിനിമ കൂടിയാണിത്. ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ ആദ്യ ഗാനം ‘ഉലകമേ നോക്ക്’ അഞ്ച് ഭാഷകളിലായി ശ്രദ്ധ നേടിയിരുന്നു.

‘മിന്നൽ മുരളി’ക്ക് ശേഷം ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് വീണ്ടും മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ് ‘കോസ്മിക് സാംസൺ’. അദ്ദേഹമാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ‘മിന്നൽ മുരളി’, ‘ആർ.ഡി.എക്സ്’, ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’, ‘ബാംഗ്ലൂർ ഡെയ്സ്’ തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങൾ നിർമ്മിച്ച സോഫിയ പോളിന്റെ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ പത്താമത് നിർമ്മാണ സംരംഭം കൂടിയാണിത്.

മലയാളത്തിൽ വ്യത്യസ്ത പ്രമേയങ്ങളിലൂടെ ശ്രദ്ധ നേടിയ നിർമ്മാണക്കമ്പനി ഒരുക്കുന്ന പുതിയ ഫാന്റസി ചിത്രം എന്ന പ്രത്യേകതയും ‘കോസ്മിക് സാംസണി’നുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസ് ആയാണ് ചിത്രം എത്തുന്നത്.

ഛായാഗ്രഹണം - ദീപക് ഡി മേനോൻ, എഡിറ്റർ- ചമൻ ചാക്കോ, സംഗീതം- സിബി മാത്യു അലക്സ്, സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ് (സൗണ്ട് ഫാക്ടർ), ആക്ഷൻ- വ്ലാഡ് റിംബർഗ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്‌ലം, പ്രൊഡക്ഷൻ ഡിസൈൻ - ജോസഫ് നെല്ലിക്കൽ, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണൻ, കലാസംവിധാനം- റോസ്‌മി അനുമോദ്, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്,

പ്രൊഡക്ഷൻ മാനേജർ- പക്കു കരീത്തറ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ആന്റണി കുട്ടമ്പുഴ, കോൺടെന്റ് ഹെഡ്- ലിൻസി വർഗീസ്, മേക്കപ്പ്- ഷാജി പുൽപള്ളി, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, മൈൻഡ്സ്റ്റെയിൻ സ്റ്റുഡിയോസ്, ഐ വിഎഫ്എക്സ്, പ്രൊജക്റ്റ് ഡിസൈൻ- സെഡിന് പോൾ, കെവിൻ പോൾ, പ്രൊഡക്ഷൻ മാനേജർ- റോജി പി കുര്യൻ, ഡിസ്ട്രിബൂഷൻ ഹെഡ്- പ്രദീപ് മേനോൻ, സ്റ്റിൽസ്- അർജുൻ കല്ലിങ്കൽ, ഡിസൈൻ- യെല്ലോ ടൂത്സ്, അനിമേഷൻസ്- യൂനോഇയൻസ്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, ഒബ്‌സ്‌ക്യൂറ എൻ്റർടെയ്ൻമെൻറ്സ്, പിആർഒ- ശബരി.

Cosmic Samson
'സീതയായി സായ് പല്ലവി ഒട്ടും ചേരുന്നില്ല'; 'രാമായണ'യെക്കുറിച്ച് നടി തനിഷ മുഖർജി
Cosmic Samson
ട്രോളുകൾ ആസ്വദിക്കാറുണ്ട്, വിനീതേട്ടനും അയച്ചുകൊടുക്കും; ചിലത് ടാർഗറ്റഡാണെന്ന് അറിയാം: കലേഷ് രാമാനന്ദ്
Cosmic Samson
'നാല് കിലോയുള്ള ചിലങ്ക ധരിച്ച് 25 ദിവസം പരിശീലനം, ഒടുവിൽ കാല് നീരുവന്ന് വീർത്തു'; ശ്രദ്ധയെക്കുറിച്ച് 'ഈഠ' സംവിധായകൻ
Summary

Cosmic Samson ticket booking open now.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER