

‘രാമായണ’ സിനിമയിൽ സീതയായി സായ് പല്ലവി ചേരുന്നില്ലെന്ന വിമർശനവുമായി ബോളിവുഡ് നടിയും കജോളിന്റെ സഹോദരിയുമായ തനിഷ മുഖർജി. സായ് പല്ലവിയെ സീതയായി സ്ക്രീനിൽ കാണുമ്പോൾ ദൃശ്യാനുഭവം നഷ്ടമാകുന്നു എന്ന് തനിഷ എക്സിൽ കുറിച്ചു. ‘രാമായണ’ സിനിമ കണ്ടതിന് ശേഷം തനിഷ നടത്തിയ അഭിപ്രായപ്രകടനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
യഷിന്റെ രാവണ കഥാപാത്രം പൂർണതയിലെത്തിയില്ലെന്നും തനിഷ അഭിപ്രായപ്പെട്ടു. അതേസമയം രൺബീർ കപൂറിന്റെ രാമനെ തനിഷ വാനോളം പുകഴ്ത്തുന്നുമുണ്ട്. മൂന്ന് കുറിപ്പുകളായാണ് തനിഷ ‘രാമായണ’യുടെ റിവ്യൂ പങ്കുവച്ചത്. "രാമായണ' സിനിമ കാണാൻ അല്പം വൈകിയെങ്കിലും ഒടുവിൽ കണ്ടു! എന്റെ അഭിപ്രായം ഇതാ! മാധ്യമങ്ങൾ നൽകുന്ന വിവരങ്ങൾ എത്രത്തോളം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പറയാതെ വയ്യ.
ഇതിൽ നിറയെ ‘രാമൻ’ തന്നെയാണ്! രൺബീർ കപൂർ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. ‘അനിമൽ’ എന്ന സിനിമയിലെ അദ്ദേഹത്തിന്റെ അഭിനയം ഇഷ്ടപ്പെട്ടതുകൊണ്ട്, ശ്രീരാമന്റെ വേഷത്തിൽ അദ്ദേഹത്തെ കാണുമ്പോൾ എനിക്ക് ഉൾക്കൊള്ളാൻ കഴിയുമോ എന്ന് സംശയമുണ്ടായിരുന്നു. എന്നാൽ, അത്ഭുതകരം! അദ്ദേഹം തികച്ചും അനുയോജ്യനായിരുന്നു!
ഇനി സായ് പല്ലവി, അവർ മികച്ചൊരു നടിയാണെന്നതിൽ സംശയമില്ല, പക്ഷേ സീത എന്ന കഥാപാത്രത്തിന് അവർ ഒട്ടും ചേരുന്നില്ല എന്ന് എനിക്ക് തോന്നി! അവർ വരുമ്പോൾ ആ ദൃശ്യാനുഭവവുമായുള്ള എന്റെ ബന്ധം പൂർണമായും വിച്ഛേദിക്കപ്പെടുന്നതുപോലെ തോന്നി! എന്നാൽ സിനിമയിലെ ദൃശ്യങ്ങൾ, കഥ, അഭിനയം എന്നിവയെല്ലാം അതിമനോഹരമാണ്!
രാവണൻ ആയെത്തിയ യഷ് ഗംഭീരമായി! പ്രതീക്ഷകൾക്കും അപ്പുറം തന്റെ കഥാപാത്രത്തെ അദ്ദേഹം പൂർണതയിലെത്തിച്ചു. ശ്രീരാമനും രാവണനും വേഷമിട്ട അഭിനേതാക്കൾ തങ്ങളുടെ കഥാപാത്രങ്ങളെ അത്രത്തോളം ഉൾക്കൊണ്ടിരുന്നു! രാമന് ഒത്ത എതിരാളിയാണ് രാവണൻ. തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം".- എന്നാണ് തനിഷ മുഖർജി കുറിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates