പ്രതീകാത്മക ചിത്രം 
India

നവംബര്‍ 13ന് പത്ത് റെയില്‍വേ സ്റ്റേഷനുകള്‍ തകര്‍ക്കും; ഭീഷണിയുമായി ലഷ്‌കര്‍ ഇ തോയിബ

ഒക്ടോബര്‍ 26ന് ജഗദാരി റെയില്‍വേ സ്റ്റേഷനിലാണ് ഭീഷണി കത്ത് ലഭിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡിഗഡ്: നവംബര്‍ പതിമൂന്നിന് ഹരിയാനയിലെ പത്ത് റെയില്‍വേ സ്റ്റേഷനുകളില്‍ സ്‌ഫോടനം നടത്തുമെന്ന് ലഷ്‌കര്‍ ഇ തോയിബയുടെ ഭീഷണി. നവംബര്‍ പതിനഞ്ചിന് ജഗദാരി വൈദ്യുതി നിലയവും റെയില്‍വേ കോച്ചും ബസ് സ്റ്റാന്‍ഡുകളും ക്ഷേത്രങ്ങളും തകര്‍ക്കുമെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു. ജമ്മുകശ്മീരില്‍ ജിഹാദികളെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമാണ് ഇതെന്നും ലഷ്‌കര്‍ കമാന്‍ഡര്‍ കരീം അന്‍സാരിയുടെ കത്തില്‍ പറയുന്നു. 

ഒക്ടോബര്‍ 26ന് ജഗദാരി റെയില്‍വേ സ്റ്റേഷനിലാണ് ഭീഷണി കത്ത് ലഭിച്ചത്. ഇതേതുടര്‍ന്ന് സുരക്ഷ വര്‍ധിപ്പിച്ചതായി  റെയില്‍വേ ഉദ്യേഗസ്ഥര്‍ പറഞ്ഞു. ഭീഷണിക്കത്ത് തങ്ങളുടെ കൈവശമുണ്ടെന്നും നോര്‍ത്തേണ്‍ റെയില്‍വേയുടെ ആര്‍പിഎഫ് ചീഫ് സെക്യൂരിറ്റി കമ്മീഷണര്‍ പറഞ്ഞു.

ഹരിയാനയിലെ അംബാല കാന്ത്, പാനിപ്പത്ത്, കര്‍ണാല്‍, സോനിപത്ത്, ചണ്ഡീഗഡ്, ഭിവാനി, മീററ്റ്, ഗാസിയാബാദ്, മറ്റ് സ്റ്റേഷനുകള്‍ എന്നിവ നവംബര്‍ 13 ന് ആക്രമിക്കപ്പെടുമെന്ന് കത്തില്‍ പറയുന്നത്. ജഗദാരി വൈദ്യുതി നിലയം, റെയില്‍വേ വര്‍ക്ക്‌ഷോപ്പ്, ക്ഷേത്രങ്ങള്‍, ഹരിയാനയിലെ ബസ് സ്റ്റാന്‍ഡുകള്‍ എന്നിവയും തകര്‍ക്കുമെന്നും കത്തില്‍പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

SCROLL FOR NEXT