ഹേമന്ത് സോറൻ  പിടിഐ
India

ഝാര്‍ഖണ്ഡില്‍ ഇന്ത്യാ മുന്നണിയുടെ മുന്നേറ്റം; കേവലഭൂരിപക്ഷം കടന്ന് ലീഡ്

ഝാര്‍ഖണ്ഡില്‍ 67.74 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ഝാര്‍ഖണ്ഡില്‍ ഇന്ത്യ മുന്നണി വീണ്ടും അധികാരം നിലനിര്‍ത്തിയേക്കും. ആകെയുള്ള 81 സീറ്റില്‍ 49 ഇടത്തും കോണ്‍ഗ്രസ്- ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച സഖ്യം നയിക്കുന്ന ഇന്ത്യമുന്നണി ലീഡ് ചെയ്യുകയാണ്. 29 സീറ്റുകളിലാണ് ബിജെപി സഖ്യം മുന്നിട്ടു നില്‍ക്കുന്നത്. മൂന്നിടത്ത് മറ്റുള്ളവരും ലീഡു ചെയ്യുന്നു.

നവംബര്‍ 13, 20 തീയതികളില്‍ രണ്ടു ഘട്ടമായിട്ടായിരുന്നു ഇത്തവണ ഝാര്‍ഖണ്ഡില്‍ വോട്ടെടുപ്പ് നടന്നത്. സംസ്ഥാനത്ത് 67.74 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2000-ല്‍ സംസ്ഥാനം രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പോളിങ്ങാണിത്.

ജെഎംഎം നേതാവും മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്‍, ഭാര്യ കല്‍പ്പന സോറന്‍, അടുത്ത ബന്ധു സീത സോറന്‍ (ബിജെപി), മുന്‍ മുഖ്യമന്ത്രിമാരായ ചംപായ് സോറന്‍ (ബിജെപി), ബാബുലാല്‍ മറാണ്ടി (ബിജെപി) തുടങ്ങിയവരാണ് മത്സരരംഗത്തുള്ള പ്രമുഖര്‍. കഴിഞ്ഞ നിയമസഭയിലെ സ്പീക്കര്‍ രവീന്ദ്ര നാഥ് മഹ്‌തോ (ജെഎംഎം), എജെഎസ്യു പാര്‍ട്ടി മേധാവി സുദേഷ് മഹ്‌തോ, പ്രതിപക്ഷ നേതാവ് അമര്‍ കുമാര്‍ ബൗരി എന്നിവരും ജനവിധി തേടുന്നവരില്‍പ്പെടുന്നു.

ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ജെഎംഎം സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം മുതലാക്കി ഭരണം പിടിക്കാനാണ് ബിജെപി ലക്ഷ്യമിട്ടത്. സര്‍ക്കാരിന്റെ അഴിമതികളും ബിജെപി പ്രചാരണായുധമാക്കിയിരുന്നു. അതേസമയം സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു ജെഎംഎം-കോണ്‍ഗ്രസ് സഖ്യത്തിലുള്ള ഇന്ത്യാ മുന്നണി മത്സരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

അമേരിക്ക - ഇറാന്‍ സമാധാന കരാര്‍ ഇന്ത്യയ്ക്ക് നേട്ടമാകുമോ?; ഹോര്‍മുസ് തുറക്കുന്നതുകൊണ്ട് സാധാരണക്കാരന് എന്തു ഗുണം?; എണ്ണ വിലയിലും ചാബഹാര്‍ തുറമുഖത്തിലും പ്രതീക്ഷ

കുരുക്കായത് കാമുകന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസ്; ഇന്‍ഷുറന്‍സ് തുകയ്ക്കായി സൈനികനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

SCROLL FOR NEXT