ബ്രിട്ടീഷ് എയർവെയ്സ് എക്സ്
India

പാക് വ്യോമപാത ഒഴിവാക്കി യൂറോപ്യൻ വിമാന കമ്പനികളും; പാകിസ്ഥാന് വൻ തിരിച്ചടി, കോടികളുടെ നഷ്ടം

യൂറോപ്യൻ വിമാന കമ്പനികൾ കഴിഞ്ഞ രണ്ട് ദിവസമായി പാക് പാത ഒഴിവാക്കിയാണ് സർവീസ് നടത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഇന്ത്യൻ വിമാന കമ്പനികൾക്കു പുറമേ പ്രമുഖ യൂറോപ്യൻ വിമാന സർവീസുകളും പാകിസ്ഥാന്റെ വ്യോമപാത ഒഴിവാക്കുന്നതായി റിപ്പോർട്ട്. നിലവിൽ ഇന്ത്യൻ വിമാന സർവീസുകൾക്കു മാത്രമാണ് പാക് വ്യോമ പാതയിൽ വിലക്കുള്ളത്. എന്നാൽ യൂറോപ്യൻ കമ്പനികൾ പാകിസ്ഥാൻ വഴിയുള്ള യാത്രകൾ ഒഴിവാക്കുകയാണെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. യൂറോപ്യൻ വിമാന കമ്പനികൾ വ്യോമപാത ഒഴിവാക്കുന്നത് പാകിസ്ഥാന് കോടികളുടെ നഷ്ടമാണ് ഉണ്ടാക്കുക.

ലുഫ്താൻസ, ബ്രിട്ടീഷ് എയർവെയ്സ്, സ്വിസ്, എയർ ഫ്രാൻസ്, ഇറ്റലിയുടെ ഐടിഎ, പോളണ്ടിന്റെ ലോട്ട് തുടങ്ങിയ വിമാന കമ്പനികൾ കഴിഞ്ഞ രണ്ട് ദിവസമായി പാക് പാത ഒഴിവാക്കിയാണ് സർവീസ് നടത്തുന്നത്. പാക് പാത ഒഴിവാക്കുന്നതോടെ വിമാനങ്ങൾക്ക് ഇന്ത്യയിലെത്താൻ ഏതാണ്ട് ഒരു മണിക്കൂർ അധികം പറക്കേണ്ടി വരും.

പഹ​ൽ​ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ- പാക് ബന്ധം വീണ്ടും വഷളായ സാഹചര്യമാണ് നിലവിൽ. ആക്രമണത്തിനു പിന്നാലെ നയതന്ത്രതലത്തിൽ ഇന്ത്യ പാകിസ്ഥാനെതിരെ കടുത്ത നടപടികൾ സ്വീകരിച്ചിരുന്നു. പാക് വിമാനങ്ങൾക്ക് ഇന്ത്യ നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നു. പിന്നാലെയാണ് പാകിസ്ഥാൻ ഇന്ത്യൻ വിമാന കമ്പനികൾക്ക് വിലക്കേർപ്പെടുത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡ്രൈവിങ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി; 'ഹസാഡ് ടെസ്റ്റ്' ഡിസംബര്‍ മുതല്‍

Today's Rashi Phalam September 15| പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം

വിഡിയോ ഗെയിം മാതൃകയില്‍ പരീക്ഷ; ലൈസന്‍സ് കിട്ടാന്‍ പുതിയ കടമ്പ; എന്താണ് ഹസാഡ് ടെസ്റ്റ്?