ബിഹാറില്‍ കോണ്‍ഗ്രസിനെക്കാള്‍ മുന്നില്‍ ഇടതുപാര്‍ട്ടികള്‍ 
India

ബിഹാറില്‍ കോണ്‍ഗ്രസിനെക്കാള്‍ മുന്നില്‍ ഇടതുപാര്‍ട്ടികള്‍; ഒന്‍പത് ഇടത്ത് ലീഡ്

കോണ്‍ഗ്രസിന്റെ മുന്നേറ്റം അഞ്ച് സീറ്റുകളില്‍ ഒതുങ്ങുമ്പോള്‍ ഇടതുപാര്‍ട്ടികള്‍ ഒന്‍പത് ഇടത്ത് ലീഡ് ചെയ്യുന്നു.

സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസിനെക്കാള്‍ കൂടുതല്‍ സീറ്റുകളില്‍ മുന്നേറി ഇടതുപാര്‍ട്ടികള്‍. കോണ്‍ഗ്രസിന്റെ മുന്നേറ്റം അഞ്ച് സീറ്റുകളില്‍ ഒതുങ്ങുമ്പോള്‍ ഇടതുപാര്‍ട്ടികള്‍ ഒന്‍പത് ഇടത്ത് ലീഡ് ചെയ്യുന്നു. സിപിഐ(എംഎല്‍) ലിബറേഷന്‍ ഏഴ് സീറ്റുകളിലും സിപിഎം, സിപിഐ എന്നിവര്‍ ഓരോ സീറ്റിലും മുന്നിട്ട് നില്‍ക്കുന്നു.

സിപിഐ(എംഎല്‍) ലിബറേഷന്‍ സ്ഥാനാര്‍ഥികള്‍ ദരൗണ്ട, പാലിഗഞ്ച്, ആരാ, ഡുമ്രാവോണ്‍, കരാകട്ട്, അര്‍വാല്‍, ഖോസി എന്നീ സീറ്റുകളിലാണ് മുന്നില്‍ നില്‍ക്കുമ്പോള്‍ സിപിഎം ഹയാഘട്ടിലും സിപിഐ ബിഭൂതിപൂര്‍ മണ്ഡലങ്ങളിലുമാണ് ലീഡ് ചെയ്യുന്നത്.

61 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് അഞ്ച് സീറ്റുകളില്‍ മാത്രമാണ് മുന്നില്‍ നില്‍ക്കുന്നത്. മുന്നണിയിലെ മറ്റു പാര്‍ട്ടികളും കോണ്‍ഗ്രസും തമ്മില്‍ ഏഴു സീറ്റുകളില്‍ പരസ്പരം മത്സരിച്ചതും മഹാസഖ്യത്തിന് തിരിച്ചടിയായി. 2020ലെ നിയമസഭ തെരഞ്ഞെടുപ്പില്‍70 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് 19 ഇടത്ത് വിജയിച്ചിരുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എന്‍ഡിഎ 190ല്‍ അധികം സീറ്റുകളില്‍ മുന്നിലാണ്. ഇടതുപാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന ഇന്ത്യ സഖ്യം 49 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്

ബിഹാറില്‍ രണ്ട്ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഇരുഘട്ടങ്ങളിലും വനിതാവോട്ടര്‍മാരുടെ പങ്കാളിത്തം ഏറെ ശ്രദ്ധേയമായിരുന്നു. 71.6 ശതമാനം വനിതാവോട്ടര്‍മാരും 62.8 ശതമാനം പുരുഷവോട്ടര്‍മാരുമാണ് ഇക്കുറി വോട്ട് ചെയ്തത്.

Bihar Assembly Election 2025: Left parties ahead in 9 assembly seats in Bihar .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗുഡ്ബൈ 2025, സ്വാ​ഗതം 2026; പുത്തൻ പ്രതീക്ഷകളോടെ പുതുവർഷത്തെ വരവേറ്റ് ലോകം

കെഎസ്ആര്‍ടിസിയുടെ കുപ്പിവെള്ളം വരുന്നു, വിപണി വിലയേക്കാള്‍ ഒരു രൂപ കുറവ്; മൂന്ന് രൂപ ജീവനക്കാര്‍ക്ക്

'എംഎല്‍എ ബോര്‍ഡ് വെച്ച കാറില്‍ പകല്‍ വെളിച്ചത്തിലാണ് എസ്‌ഐടിക്ക് മുന്നിലെത്തിയത്; ഞാനെഴുതിയ കുറിപ്പുണ്ടെങ്കില്‍ പുറത്തുവിടൂ'; വെല്ലുവിളിച്ച് കടകംപള്ളി

തിരുവൈരാണിക്കുളം പാര്‍വതി ദേവിയുടെ നടതുറപ്പ് ഉത്സവം നാളെ മുതല്‍, വിര്‍ച്വല്‍ ക്യൂ ബുക്കിങ്; അകവൂര്‍ മനയില്‍ നിന്ന് തിരുവാഭരണ ഘോഷയാത്ര

ടോറസ് ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു; ബാങ്ക് ജീവനക്കാരന്‍ മരിച്ചു

SCROLL FOR NEXT