ഡിഎംകെ സഖ്യത്തിന്റെ പ്രചാരണത്തില്‍ നിന്ന്‌ 
India

ചെങ്കൊടി പിടിച്ച് ലീഗിന് വോട്ട് തേടി ഇടത് പാര്‍ട്ടികള്‍; വീഡിയോ വൈറല്‍

ചെങ്കൊടി പിടിച്ച് മുസ്ലിം ലീഗിന് വോട്ട് തേടുന്ന ഇടത് പാര്‍ട്ടികളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്ന്.

Author : സമകാലിക മലയാളം ഡെസ്ക്

ചെങ്കൊടി പിടിച്ച് മുസ്ലിം ലീഗിന് വോട്ട് തേടുന്ന ഇടത് പാര്‍ട്ടികളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയങ്ങളില്‍ ഒന്ന്.തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് പ്രപാരണത്തിന്റെ വീഡിയോ ആണിത്. കേരളത്തില്‍ ഇരു ചേരികളില്‍ നിന്ന് പോരാടുകയാണെങ്കിലും തമിഴ്‌നാട്ടില്‍ ഇടതുപാര്‍ട്ടികളും മുസ്ലിം ലീഗും സഖ്യകക്ഷികളാണ്. 

മുസ്ലിം ലീഗിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ കോണി ചിഹ്നത്തില്‍ വോട്ട് തേടി മുദ്രാവാക്യം വിളിച്ച് നീങ്ങുന്ന ഇടത്, ഡിഎംകെ പ്രവര്‍ത്തകരാണ് വീഡിയോയിലുള്ളത്. 

ഏപ്രില്‍ ആറിനാണ് തമിഴ്‌നാട്ടിലും തെരഞ്ഞെടുപ്പ്. ഡിഎംകെ സഖ്യത്തില്‍ ആറ് സീറ്റുകളില്‍ വീതമാണ് സിപിഐയും സിപിഎമ്മും മത്സരിക്കുന്നത്. കോണ്‍ഗ്രസ് 25 സീറ്റിലും ലീഗ് മൂന്ന് സീറ്റിലും മത്സരിക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു