India

ഭാരതബന്ദിന് പിന്തുണയുമായി ഇടതുപാര്‍ട്ടികള്‍ ; കര്‍ഷക സമരത്തിനെതിരായ പ്രചാരണം ഹീനം

കര്‍ഷക സമരത്തിന് പിന്തുണ നല്‍കാന്‍ രാജ്യത്തെ മറ്റു പാര്‍ട്ടികളോട് ഇടതുപാര്‍ട്ടികള്‍ അഭ്യര്‍ത്ഥിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച നടത്താന്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് ഇടതുപാര്‍ട്ടികള്‍. സിപിഎം, സിപിഐ, സിപിഐഎംഎല്‍, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികളാണ് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തു വന്നത്.

ഇക്കാര്യം വ്യക്തമാക്കി ഇടതുപാര്‍ട്ടികള്‍ സംയുക്ത പ്രസ്താവന പുറത്തിറക്കി. കര്‍ഷക ദ്രോഹകരമായ നിയമവും, ഇലക്ട്രിസിറ്റ് ഭേദഗതി നിയമവും പിന്‍വലിക്കണമെന്ന് ഇടതു പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. 

കര്‍ഷക സമരത്തിന് പിന്തുണ നല്‍കാന്‍ രാജ്യത്തെ മറ്റു പാര്‍ട്ടികളോട് ഇടതുപാര്‍ട്ടികള്‍ അഭ്യര്‍ത്ഥിച്ചു. അന്നദാതാക്കളായ കര്‍ഷകര്‍ക്കെതിരെ ആര്‍എസ്എസും ബിജെപിയും നടത്തുന്ന ഹീന പ്രചാരണങ്ങളെ ഇടതുപാര്‍ട്ടികള്‍ അപലപിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

SCROLL FOR NEXT