മുങ്ങിപ്പോകാതിരിക്കാന്‍ പുലിയെ പിടിച്ചുകിടക്കുന്ന നായയുടെ ദൃശ്യം 
India

മരണത്തിന് മുന്നില്‍ വേറെ എന്തുഭയം?; പുലിയെ മുറുകെ പിടിച്ചുകിടന്ന് നായ- വൈറല്‍ വീഡിയോ 

കരയിലും മരത്തിന്റെ മുകളിലും ഇരയെ പിടികൂടാന്‍ പുലിക്ക് പ്രത്യേക കഴിവാണ്

സമകാലിക മലയാളം ഡെസ്ക്

രയിലും മരത്തിന്റെ മുകളിലും ഇരയെ പിടികൂടാന്‍ പുലിക്ക് പ്രത്യേക കഴിവാണ്. കടുവയില്‍ നിന്ന് വ്യത്യസ്തമായി ഭാരം കുറവാണ് എന്നതാണ് പുലിക്ക് മരത്തിന്റെ മുകളിലേക്ക് ഓടി കയറിയും ഇരയെ പിടിക്കാന്‍ കരുത്തുനല്‍കുന്നത്. അതിജീവനത്തിന്റെ കാര്യം വരുമ്പോള്‍ മൃഗങ്ങള്‍ പരസ്പരം ആക്രമിക്കാതെ, രക്ഷപ്പെടാന്‍ ഒരുമിച്ച് വഴി തേടുന്നതിന്റെ നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അത്തരത്തിലുള്ള ഒരു സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

സുരേന്ദര്‍ മെഹ്‌റ ഐഎഫ്എസ് പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. വെള്ളത്തില്‍ ഒരു പൈപ്പിനോട് ചേര്‍ന്ന് പുലിയും നായയും കിടക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. പുലിയുടെ മുകളിലായാണ് നായ കിടക്കുന്നത്. വെള്ളത്തില്‍ മുങ്ങിപ്പോകാതിരിക്കാന്‍ ഇരു മൃഗങ്ങളും പരസ്പരം സഹകരിച്ച് കിടക്കുന്നതാണ് വീഡിയോയെ ശ്രദ്ധേയമാക്കുന്നത്.

അതിജീവനത്തിന്റെ ഘട്ടം വരുമ്പോള്‍ മൃഗങ്ങള്‍ എല്ലാം ഒറ്റക്കെട്ടായി നില്‍ക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണിത് എന്ന ആമുഖത്തോടെയാണ് സുരേന്ദര്‍ മെഹ്‌റ വീഡിയോ പങ്കുവെച്ചത്. ഇരുമൃഗങ്ങളും സുരക്ഷിതമായി പുറത്തുവന്നതായും സുരേന്ദന്‍ മെഹ്‌റ കുറിപ്പില്‍ പങ്കുവെയ്ക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

SCROLL FOR NEXT