പുലിയെ വടി കൊണ്ട് കുത്തി പ്രകോപിപ്പിക്കാനുള്ള ശ്രമം 
India

കൂട്ടില്‍ കിടന്ന പുലിയെ വടി കൊണ്ട് കുത്തി പ്രകോപിപ്പിക്കാന്‍ ശ്രമിച്ചു, പിന്നീട് സംഭവിച്ചത്- വീഡിയോ 

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യമൃഗങ്ങളെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നത് അപകടം ക്ഷണിച്ച് വരുത്തിയതിന്റെ നിരവധി ഉദാഹരണങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ കൂട്ടില്‍ അകപ്പെട്ട പുലിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച ആള്‍ക്ക് സംഭവിച്ച അപകടത്തിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. കൂട്ടില്‍ കിടക്കുകയാണ് പുലി. പുലിയെ ചെറിയ വടി കൊണ്ട് ഉപദ്രവിക്കാന്‍ ശ്രമിക്കുകയാണ് ഒരാള്‍. പുലിയുടെ മുഖത്ത് കുത്തി രസിക്കാന്‍ ശ്രമിച്ച ആള്‍ക്കാണ് അമളി സംഭവിച്ചത്.

ഒരുഘട്ടത്തില്‍ വടിയുടെ അറ്റത്ത് കടിച്ചുപിടിച്ച് പുലി ശക്തിയായി വലിച്ചു. ഇതിന്റെ ആഘാതത്തില്‍ വീഴാതിരിക്കാന്‍ ഇരുമ്പു കൂട്ടില്‍ കൈ വച്ച് നില്‍ക്കാന്‍ ശ്രമിച്ച ആളെ പുലി ആക്രമിച്ചു. പുലിയുടെ ആക്രമണത്തില്‍ ഒരു കൈ മുഴുവനും ചോരയൊലിപ്പിച്ച് നില്‍ക്കുന്നതാണ് വീഡിയോയുടെ അവസാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !