മുതലയെ പിടികൂടുന്ന പുള്ളിപ്പുലി 
India

വെള്ളത്തില്‍ നിന്ന് കൂറ്റന്‍ മുതലയെ വായിലാക്കി പുള്ളിപ്പുലി; അമ്പരപ്പ്- വീഡിയോ

പ്രവീണ്‍ അംഗുസാമി ട്വിറ്ററില്‍ പങ്കുവെച്ച ദൃശ്യങ്ങളാണ് ശ്രദ്ധേയമാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വെള്ളത്തില്‍ മുതല അപകടകാരിയാണ് എന്നാണ് പൊതുവേ പറയാറ്. സിംഹം പോലും പേടിച്ച് ഓടി പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വെള്ളം കുടിക്കാന്‍ എത്തിയ ചീറ്റയെ ഒറ്റച്ചാട്ടത്തിന് പിടിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിച്ചത്.

ഇവിടെ ഇതില്‍ നിന്ന് വ്യത്യസ്തമായി വെള്ളത്തില്‍ വച്ച് മുതലയെ പിടികൂടുന്ന പുള്ളിപ്പുലിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. പ്രവീണ്‍ അംഗുസാമി ട്വിറ്ററില്‍ പങ്കുവെച്ച ദൃശ്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. 

നദിയിലൂടെ നീന്തി വരികയാണ് പുള്ളിപ്പുലി. ഇരയെ കണ്ട മാത്രയില്‍ മുതലയ്ക്കുമേല്‍ പുള്ളിപ്പുലി ചാടിവീഴുന്നതാണ് പിന്നീടുള്ള ദൃശ്യം. ഒറ്റ പിടിത്തത്തിന് മുതലയെ തന്റെ വരുതിയിലാക്കിയതിന് ശേഷം കരയ്ക്ക് കയറ്റി. കരയില്‍ വച്ച് തെന്നിമാറി പുഴയിലേക്ക് തന്നെ പോകാന്‍ മുതല ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ പിടിത്തം വിടാതെ മുതലയെ കടിച്ചുപിടിച്ച് കാട്ടിനുള്ളിലേക്ക് പുള്ളിപ്പുലി മറയുന്നതാണ് വീഡിയോയുടെ അവസാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

'നല്ല സിനിമയെടുത്ത് ജനങ്ങളെ രസിപ്പിക്കൂ, പഴയ ഇമേജ് തിരിച്ചുപിടിക്കാം'; രാജ്പാൽ യാദവിനോട് സുപ്രീം കോടതി

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഒരു വർഷത്തേക്ക് കൂടി നീട്ടി

റിയാദ് വിമാനത്താവളത്തിനു നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈലാക്രമണം; തകര്‍ത്തതായി സഖ്യസേന

മുന്നറിയിപ്പില്‍ മാറ്റം, ഇന്നുമുതല്‍ ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്