കിണറ്റില്‍ നിന്ന് പുറത്തേയ്ക്ക് വരുന്ന പുലിയുടെ ദൃശ്യം 
India

കിണറ്റില്‍ വീണ് പുലി; രക്ഷിക്കാന്‍ വേറിട്ട മാര്‍ഗവുമായി വനംവകുപ്പ്-വീഡിയോ

കര്‍ണാടകയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യമൃഗങ്ങളുടെ നിരവധി പുതിയ വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ മറ്റു ചിലത് കാണുമ്പോള്‍ തന്നെ ഭയം ഉളവാക്കുന്നതാണ്. ഇപ്പോള്‍ കിണറ്റില്‍ വീണ പുലിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

കര്‍ണാടകയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. കിണറ്റില്‍ വീണ പുലിയെ രക്ഷിക്കാന്‍ ആദ്യം ഏണി വെച്ചുകൊടുത്തു. എന്നാല്‍ ഭയം കാരണം ഏണിയിലൂടെ പുലി മുകളിലേക്ക് കയറിയില്ല. ഇതോടെ, മറ്റൊരു ഉപായം പരീക്ഷിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു.

നീണ്ട വടിയില്‍ ചൂട്ട് കത്തിച്ച് കിണറ്റിനുള്ളിനുള്ളിലേക്ക് കാണിച്ചു. പുലിക്ക് കിണറ്റിനുള്ളില്‍ നിന്ന് പുറത്തുവരാന്‍ ഒരു പഴുതിട്ട് മറ്റു ഭാഗങ്ങളിലാണ് കത്തിച്ച ചൂട്ട് കാണിച്ചത്. ഇതോടെ തീയില്ലാത്ത ഭാഗത്തുകൂടി കിണറിന്റെ മുകളിലേക്ക് കയറിവന്ന പുലി കാട്ടിലേക്ക് ഓടിമറയുന്നതാണ് വീഡിയോയുടെ അവസാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

"ഹിന്ദുവിരുദ്ധ, രാജ്യവിരുദ്ധ ശക്തികൾ ഹിന്ദുധർമ്മത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു"; അയോധ്യ സംഭാവനക്കൊളളയിൽ ആർഎസ്എസ്

'ബാലഗോപാല്‍ അല്ല ആരായാലും പിണറായിയോട് അങ്ങനെ പറയാന്‍ പാടില്ല, അര്‍ഹമായ ആദരവ് നല്‍കണം'

'അഭിനന്ദനങ്ങൾ ലൂക്കാ'... ക്രിസ്റ്റ്യാനോ റൊണാൾഡോ മോഡ്രിചിനെ കെട്ടിപ്പിടിച്ച് പറഞ്ഞു...

'അവറാച്ചന്‍ റോക്സ്, അവറാച്ചാ നീ പാറയാകുന്നു...'; ചിരിപ്പിക്കാന്‍ വീണ്ടും ബിജു മേനോന്‍; 'അവറാച്ചൻ & സൺസ്' ടീസർ

സായ് സുദര്‍ശന് സെഞ്ച്വറി; 94 റണ്‍സുമായി ദേവ്ദത്ത് പടിക്കൽ; ഇന്ത്യ എ മികച്ച സ്‌കോറിലേക്ക്