പുഴയിലേക്ക് കുതിച്ചു ചാടുന്ന പുലി( ട്വിറ്റര്‍ ചിത്രം) 
India

ഇരയെ കണ്ട് പതിയിരുന്നു, ഒറ്റ നിമിഷത്തില്‍ പുഴയിലേക്ക് കുതിച്ചുചാടി; പിന്നെ സംഭവിച്ചത് (വീഡിയോ)

ഇപ്പോള്‍ സുശാന്ത നന്ദ ഐഎഫ്എസ് ട്വിറ്റര്‍ ഹാന്‍ഡിലിലില്‍ പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പതിയിരുന്നു ഇരകളെ പിടികൂടുന്നതില്‍ കടുവകള്‍ക്കും പുലികള്‍ക്കും പ്രത്യേക കഴിവാണ്. ഒരില പോലും അനക്കാതെ മണിക്കൂറുകളോളം പതിയിരിക്കാന്‍ ഇവയ്ക്ക് കഴിയും. ഇരയെ പിടികൂടാന്‍ ഇവ പുലര്‍ത്തുന്ന നിതാന്ത ജാഗ്രതയുടെ നിരവധി വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്.

ഇപ്പോള്‍ സുശാന്ത നന്ദ ഐഎഫ്എസ് ട്വിറ്റര്‍ ഹാന്‍ഡിലിലില്‍ പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ഒരു കുന്നിന്റെ മുകളില്‍ പതിയിരിക്കുകയാണ് പുലി. തൊട്ടരികിലൂടെ ഒഴുകുന്ന പുഴയിലേക്ക് നോക്കി കൊണ്ടാണ് പുലി ഒളിഞ്ഞിരിക്കുന്നത്. പുഴയിലെ ഇരയെയാണ് പുലി നോക്കുന്നത്. തക്ക സമയത്തിനായുള്ള കാത്തിരിപ്പാണ്.

ഇനിയാണ് വീഡിയോയിലെ ഏറ്റവും അമ്പരിപ്പിക്കുന്ന രംഗം. പുഴയിലേക്ക് ഒറ്റച്ചാട്ടം നടത്തി ഇരയെ പിടിക്കുന്നതാണ് വീഡിയോയുടെ അവസാനഭാഗം. പുലിയുടെ കുതിപ്പ് കണ്ടാല്‍ ആരും ഞെട്ടി പോകും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോകം ചുട്ടുപൊള്ളുന്നു, ഭൂമിയുടെ വലിയൊരു ഭാഗം ചുവപ്പ് നിറത്തില്‍; 1950ന് ശേഷം ആദ്യം, 'സൂപ്പര്‍ ഡ്യൂപ്പര്‍ എല്‍നിനോ', ആശങ്ക

അക്കൗണ്ടന്റ് ഉൾപ്പെടെ വിവിധ ഒഴിവുകൾ; ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ അവസരം

​Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ

റിവര്‍ ഇന്‍ഡി ഇനി ഫ്‌ളിപ്കാര്‍ട്ടിലൂടെയും വാങ്ങാം; അറിയേണ്ടതെല്ലാം

പെനാൽറ്റി വിളിച്ചത് മാത്രമേ റഫറിക്ക് ഓർമയുള്ളു... അടിയോടടി! (വിഡിയോ)