പ്രതീകാത്മക ചിത്രം 
India

കന്നുകാലികളെ മേയ്ക്കാന്‍ പോയി; അച്ഛന്റെ കണ്‍മുന്നില്‍ 16കാരിയെ പുലി കടിച്ചുകൊന്നു

സിയോണി ജില്ലയിലെ കാനിവാഡ വനത്തില്‍ ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ 16കാരിയെ പുലി കടിച്ചുകൊന്നു. കാലികളെ മേയ്ക്കുന്നതിനിടെയാണ് പുലി പെണ്‍കുട്ടിയെ ആക്രമിച്ചത്. കുട്ടിയെ രക്ഷിക്കാന്‍ അച്ഛന്‍ ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല. പിന്നില്‍ നിന്നാണ് പുലി ആക്രമിച്ചത്. പെണ്‍കുട്ടിയുടെ കഴുത്തിലാണ് പുലി പിടിത്തമിട്ടത്.

സിയോണി ജില്ലയിലെ കാനിവാഡ വനത്തില്‍ ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. വനത്തില്‍ കന്നുകാലികളെ മേയ്ക്കുന്നതിനിടെയാണ് പുലി ആക്രമിച്ചത്. പിന്നില്‍ നിന്നാണ് പുലി പെണ്‍കുട്ടിയെ ആക്രമിച്ചത്. കഴുത്തില്‍ പിടിത്തമിട്ട പുലിയില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷിക്കാന്‍ വടി കൊണ്ട് തല്ലിയെങ്കിലും ശ്രമം വിജയിച്ചില്ല. 

പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച അച്ഛനെയും പുലി ആക്രമിച്ചു. ഉടന്‍ തന്നെ പെണ്‍കുട്ടിയുടെ രക്ഷയ്ക്കായി ആളുകള്‍ കൂട്ടത്തോടെ എത്തിയെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. ആളുകളെ കണ്ട് പുലി പെണ്‍കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ച് കാട്ടിലേക്ക് കടന്നുകളഞ്ഞതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

SCROLL FOR NEXT