പ്രതീകാത്മക ചിത്രം 
India

കടുകുപാടത്ത് പതുങ്ങിനിന്ന് പുള്ളിപ്പുലി ആക്രമിച്ചു, കഴുത്തില്‍ കടിച്ച് വലിച്ചിഴച്ചു; 10 വയസുകാരന്‍ മരിച്ചു 

ഉത്തര്‍പ്രദേശില്‍ 10 വയസുകാരനെ പുള്ളിപ്പുലി കടിച്ചുകൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 10 വയസുകാരനെ പുള്ളിപ്പുലി കടിച്ചുകൊന്നു. പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കുട്ടിക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു.

ബിജ്‌നോര്‍ ജില്ലയില്‍ കഴിഞ്ഞദിവസമാണ് സംഭവം. കടുകുപാടത്ത്  ജോലി ചെയ്യുന്നതിനിടെയാണ് പത്തുവയസുകാരനായ നിതീഷിനെ പുള്ളിപ്പുലി ആക്രമിച്ചത്. കുട്ടിയുടെ അച്ഛന്‍ ഒച്ചവെച്ചതിനെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ പുള്ളിപ്പുലിയില്‍ നിന്ന് കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കുട്ടിയുടെ കഴുത്തില്‍ കടിച്ച് 50 മീറ്ററോളം വലിച്ചിഴച്ച ശേഷമാണ് വിട്ടയച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൂട് വെച്ച് പുലിയെ പിടികൂടി കാട്ടില്‍ വിട്ടയച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

5000 രൂപ വരെ ഗ്യാരണ്ടീഡ് പെന്‍ഷന്‍, 35 വയസുകാരന്‍ മാസം എത്ര അടയ്ക്കണം?; അറിയാം സര്‍ക്കാര്‍ സ്‌കീം

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല