പ്രതീകാത്മക ചിത്രം 
India

വളർത്തുനായയെ പിന്തുടർന്ന് പുള്ളിപ്പുലി വീടിന് അകത്തു കയറി, മുറി പൂട്ടിയിട്ട് വീട്ടുകാർ

നായ പ്രാണരക്ഷാർഥം വീടിനകത്തേക്കു കയറി. പിന്നാലെ പുലിയും വീടിനകത്തേക്ക്

Author : സമകാലിക മലയാളം ഡെസ്ക്

ബം​ഗലൂരു : വളർത്തുനായയെ പിന്തുടർന്ന് വീടിന് അകത്തു കയറിയ പുള്ളിപ്പുലിയെ പിടികൂടി. വീട് പൂട്ടിയിട്ട് വീട്ടുകാർ വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് വനംവകുപ്പ് അധികൃതരെത്തി പുലിയെ പിടികൂടി കാട്ടിൽ വിട്ടു. ഉഡുപ്പി ബ്രഹ്‌മാവറിലാണു സംഭവം.

ബ്രഹ്‌മാവർ നൈലാഡിയിൽ ഒരു വീട്ടിലെ വളർത്തു നായയെ പിന്തുടർന്നെത്തിയതായിരുന്നു പുലി. നായ പ്രാണരക്ഷാർഥം വീടിനകത്തേക്കു കയറി. പിന്നാലെ പുലിയും വീടിനകത്തേക്ക്. ഇതോടെ വീട്ടുകാർ മുറി പുറത്തു നിന്നു പൂട്ടി.

തുടർന്ന് വിവരം വനം വകുപ്പ് അധികൃതരെ അറിയിച്ചു. തുടർന്നു വനം വകുപ്പ് അധികൃതരെത്തി ഒന്നര മണിക്കൂർ പണിപ്പെട്ട് പുലിയെ കൂട്ടിൽ കയറ്റി. വൈദ്യ പരിശോധനയ്ക്കു ശേഷമാണ് പുലിയെ വനത്തിൽ വിട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

നിരോധനാജ്ഞ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ മാത്രം; കോഴിക്കോട് നിയന്ത്രണങ്ങളില്‍ ഇളവ്

പ്ലെയിങ് ഇലവനിൽ കളിപ്പിക്കുന്നതേ ഇല്ല; അർജുൻ ടെണ്ടുൽക്കർ ഐപിഎൽ വിട്ടു; 400 ശതമാനം തുക അധികം നൽകി മുംബൈ ടീം സ്വന്തമാക്കി!

‌‌സംഗീത സംവിധായകൻ അലക്സ് പോളിൻ്റെ മകൾ അശ്വതി സംവിധാന രം​ഗത്തേക്ക്; 'ലൗ ആൻഡ് യു' ഫസ്റ്റ് ലുക്ക്

'നല്ലതാണ്, ചീത്തയാണ്, പകുതി കൊള്ളാം... അങ്ങനെ ഓരോരുത്തർക്കും തോന്നിയതു പോലെ അഭിപ്രായം പറയാം'; 'പേട്രിയറ്റി'നെക്കുറിച്ച് മമ്മൂട്ടി

SCROLL FOR NEXT