ഇരയെ പതുങ്ങിയിരുന്ന് പിടിക്കാന്‍ പ്രത്യേക കഴിവാണ് പുലിക്ക്. ഇത്തരത്തില്‍ തൊട്ടടുത്ത് വരെ എത്തിയിട്ടും ശത്രുവിനെ തിരിച്ചറിയാന്‍ കഴിയാതെ പുലിയുടെ വായില്‍ അകപ്പെട്ട നിരവധി ദൃശ്യങ്ങളാണ് ഇതിനോടകം പുറത്തുവന്നിട്ടുള്ളത്. ഇപ്പോള്‍ അത്തരത്തില്‍ മാനിനെ പിന്തുടരുന്ന പുലിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
സാകേത് എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചതുപ്പില്‍ അപകടം മണത്ത പോലെ ചുറ്റും കണ്ണോടിച്ച് നില്‍ക്കുകയാണ് മാന്‍. ഈസമയത്ത് പെട്ടെന്ന് തന്നെ പുലി പ്രത്യക്ഷപ്പെടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.
ഇരയെ പിടികൂടാന്‍ കഴിയുന്ന ദൂരത്തില്‍ എത്തിയെന്ന് മനസിലാക്കിയ പോലെ, ചതുപ്പില്‍ മറഞ്ഞിരുന്ന പുലി എഴുന്നേറ്റ് പിന്തുടരാന്‍ തുടങ്ങി. ഇത് കണ്ട് ജീവനും കൊണ്ട് മാവ് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതുമാണ് വീഡിയോയിലുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates