India

'ജീവിത സമരം തുടരണം'; പുരുഷന്‍മാരെല്ലാം പ്രക്ഷോഭത്തില്‍; ഗ്രാമങ്ങളില്‍ കൂട്ടത്തോടെ വയലുകളില്‍ ഇറങ്ങി സ്ത്രീകള്‍ (ചിത്രങ്ങള്‍)

കര്‍ഷകരെല്ലാം സമരത്തിന് വന്നപ്പോള്‍ കൃഷിയിടങ്ങളില്‍ ആരാണ് പണിയെടുക്കുന്നത്? 

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയെ പിടിച്ചുകെട്ടിയ കര്‍ഷക പ്രക്ഷോഭം ഏഴ് ദിവസമായി തുടരുകയാണ്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് വലിയകൂട്ടം കര്‍ഷകരാണ് സമരത്തിന് രാജ്യതലസ്ഥനാത്ത് തമ്പടിച്ചിരിക്കുന്നത്. 

കര്‍ഷകരെല്ലാം സമരത്തിന് വന്നപ്പോള്‍ കൃഷിയിടങ്ങളില്‍ ആരാണ് പണിയെടുക്കുന്നത്? അവരുടെ വീടുകളിലെ സ്ത്രീകള്‍ തന്നെ. വിതയ്ക്കാനും കൊയ്യാനുമൊക്കെയായി സ്ത്രീകള്‍ കൂട്ടത്തോട വയലുകളില്‍ ഇറങ്ങിയിരിക്കുകയാണ്.

'വീട്ടിലെ പുരുഷന്‍മാരെല്ലാം സമരത്തിന് പോയി. ഞങ്ങള്‍ക്ക് ഭൂമിയും വിളകളും സംരക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ട് ഞങ്ങള്‍ വയലുകളില്‍ ഇറങ്ങിയിരിക്കുകയാണ്' മീററ്റില്‍ കൂട്ടമായി വയലുകൡ ഇറങ്ങിയ സ്ത്രീകളില്‍ ഒരാള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. 

സമരം അവസാനിപ്പിക്കാനായി സര്‍ക്കാര്‍ കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയെങ്കിലും കര്‍ഷകര്‍ അയഞ്ഞ മട്ടില്ല. പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാനാണ് സംഘടനകളുടെ തീരൂമാനം. രാജ്യം മുഴുവന്‍ പ്രതിഷേധം വ്യാപിപ്പിക്കാന്‍ സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന്റ ഭാഗമായി ഡിസംബര്‍ അഞ്ചിന് രാജ്യവ്യാപക പ്രതിഷേധ ദിനം ആചരിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാസപ്പടി കേസില്‍ പിണറായിക്ക് ഇഡി സമന്‍സ്; ചോദ്യം ചെയ്യലിന് അടുത്തയാഴ്ച ഹാജരാകണം

മലയാളി ദമ്പതികള്‍ ഗുരുഗ്രാമിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍; ഭാര്യയെ കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കിയതെന്ന് പൊലീസ്

Delhi Protest: മാർച്ചിൽ പങ്കെടുക്കരുതെന്ന് പൊലീസ്

'മമ്മൂട്ടിയെ ഫാൻസുകാർ ആഘോഷിക്കുന്നുണ്ടെങ്കിൽ അത് 'ഭ്രമയു​ഗ'ത്തിൽ മാത്രമാണ്; മോഹൻലാലിന് ആരാധകനിര ഉണ്ടാകാൻ കാരണം'

അതിഥി തൊഴിലാളികളുടെ മക്കൾക്ക് പഠനത്താങ്ങ്; സ്കൂൾ ബാഗുകൾ വിതരണം ചെയ്ത് കണ്ണൂർ സിറ്റി ജനമൈത്രി പൊലീസ്