ഫോട്ടോ: ഫെയ്സ്ബുക്ക് 
India

'പ്രകാശം പലസ്തീനിലെ ജനങ്ങള്‍ക്ക് മരണത്തിനുള്ള സൂചനയാണ്'; ദീപാവലി ആഘോഷിക്കാന്‍ കഴിയുന്നില്ലെന്ന് ടി എം കൃഷ്ണ 

ഫെയ്‌സ്ബുക്കിലാണ് ടി എം കൃഷ്ണയുടെ പോസ്റ്റ്.

Author : സമകാലിക മലയാളം ഡെസ്ക്

പ്രകാശം പലസ്തീനിലെ ജനങ്ങള്‍ക്ക് വരാനിരിക്കുന്ന മരണത്തെ സൂചിപ്പിക്കുന്ന സാഹചര്യത്തില്‍ ദീപങ്ങളുടെ ഉത്സവം ആഘോഷിക്കാന്‍ കഴിയില്ലെന്ന് പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ ടി എം കൃഷ്ണ. ദീപാവലി ആഘോഷങ്ങളുടെ ആശംസകള്‍ക്കിടയിലാണ് പലസ്തീനില്‍ ഇസ്രയേല്‍ ആക്രമണം നടത്തുന്നതിനെത്തുടര്‍ന്നുള്ള ദുരിതത്തെ സൂചിപ്പിച്ചുകൊണ്ട് ടി എം കൃഷ്ണ തന്റെ നിലപാട് വ്യക്തമാക്കിയത്. 

ഫെയ്‌സ്ബുക്കിലാണ് ടി എം കൃഷ്ണയുടെ പോസ്റ്റ്. പലസ്തീനികള്‍ക്കുള്ള പിന്തുണ പാര്‍ശ്വവത്കരിക്കപ്പെട്ട എല്ലാവര്‍ക്കുമുള്ള പിന്തുണയാണ്. സമാധാനത്തിനും മനുഷ്യത്വം തിരിച്ചുവരുന്നതിനുമുള്ള  പ്രാര്‍ത്ഥനയിലാണെന്നും അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കുന്നു. 

സാമൂഹ്യ വിഷയങ്ങളില്‍ വ്യക്തമായി നിലപാട് വ്യക്തമാക്കുന്ന കലാകാരനാണ് ടി എം കൃഷ്ണ.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും