Litigant forcibly removed from SC courtroom after abusive outburst during hearing Screen grab
India

'മിസ്റ്റര്‍ ന്യായാധിപന്‍!' അസഭ്യ വര്‍ഷം, ഫയലുകള്‍ എറിഞ്ഞു; സുപ്രീംകോടതിയില്‍ നിന്നും ഹര്‍ജിക്കാരനെ പുറത്താക്കി-വിഡിയോ

ജസ്റ്റിസുമാരായ കെ. വി. വിശ്വനാഥന്‍, അലോക് അരാധെ എന്നിവരുടെ ബെഞ്ചിന് മുന്നിലായിരുന്നു സംഭവം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

ന്യൂഡല്‍ഹി: കോടതിമുറിയില്‍ അസഭ്യം പറഞ്ഞതിനെത്തുടര്‍ന്ന് ഹര്‍ജിക്കാരനെ സുപ്രീംകോടതിയില്‍ നിന്ന് ബലംപ്രയോഗിച്ച് പുറത്താക്കി. അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെയുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് നാടകീയമായ സംഭവം അരങ്ങേറിയത്. അസഭ്യവര്‍ഷത്തോടൊപ്പം ഇയാള്‍ ഫയലുകള്‍ എടുത്തെറിയുകയും ചെയ്തു.

ജസ്റ്റിസുമാരായ കെ. വി. വിശ്വനാഥന്‍, അലോക് അരാധെ എന്നിവരുടെ ബെഞ്ചിന് മുന്നിലായിരുന്നു സംഭവം.വാദം തുടങ്ങിയപ്പോള്‍ തന്നെ ഹര്‍ജിക്കാരന്റെ സംസാരം മോശം രീതിയിലായിരുന്നു. 'മിസ്റ്റര്‍ ന്യായാധിപന്‍', എന്ന് വിളിച്ചുകൊണ്ട് ബെഞ്ചിന് നേരെ നിന്ന് ഉച്ചത്തിലാണ് ഹര്‍ജിക്കാരന്‍ സംസാരിച്ചത്. ‘ലഖ്‌നൗ എസിപിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിടണമെന്ന് സുപ്രീംകോടതിയോട് ഞാൻ ഉത്തരവിടുന്നു’ എന്ന് ഇയാൾ കോടതിയോട് പറഞ്ഞു. ‘നിങ്ങൾ കോടതിയോട് ഉത്തരവിടുകയാണോ?’ എന്ന് ജസ്റ്റിസ് വിശ്വനാഥൻ ചോദിച്ചു. തുടർന്ന് ഇയാൾ അസഭ്യവർഷം നടത്തുകയും പ്രകോപിതനാവുകയുമായിരുന്നു. കയ്യിലുണ്ടായിരുന്ന പേപ്പറുകൾ ജഡ്ജിമാർക്കുനേരെ വലിച്ചെറിയുകയും ചെയ്തു.

ഉടൻതന്നെ സുപ്രീംകോടതിയിലെ സുരക്ഷാ ജീവനക്കാർ ഇയാളെ കോടതിയിൽനിന്ന് ബലംപ്രയോഗിച്ച് മാറ്റി. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇയാളുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ സുരക്ഷാ ജീവനക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Litigant forcibly removed from SC courtroom after abusive outburst during hearing

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സാറേ എന്നല്ലേ വിളിപ്പിച്ചിരുന്നത്?; പാര്‍ട്ടിയില്‍ നിന്ന് എല്ലാം നേടിയിട്ട് പുറത്തുപോയി';ജി സുധാകരനും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം

മികച്ച കാമറ, നല്ല ചിത്രങ്ങള്‍ എടുക്കാം; എഐ ഫീച്ചര്‍, ഓപ്പോ ഫൈന്‍ഡ് എക്‌സ്9എസ് പുറത്തിറക്കി

ന്യൂനമര്‍ദ പാത്തി രൂപപ്പെട്ടു; കാറ്റോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

'പല തരം സൈക്കോകളെ കണ്ടിട്ടുണ്ട്, പക്ഷെ ഇത്...'; അയാളുടെ കാര്‍ ഞങ്ങളെ പിന്തുടരുകയായിരുന്നു; ഞെട്ടിക്കുന്ന അനുഭവം പങ്കിട്ട് അവന്തിക

'വീട്ടില്‍ തകര്‍ന്നിരുന്നപ്പോള്‍ ഒളിച്ചോടിയെന്ന് അവര്‍ പറഞ്ഞു, ആ ഓര്‍മകള്‍ വേട്ടയാടുന്നു'; കരൂര്‍ ദുരന്തത്തില്‍ വിജയ്