മികച്ച കാമറ, നല്ല ചിത്രങ്ങള്‍ എടുക്കാം; എഐ ഫീച്ചര്‍, ഓപ്പോ ഫൈന്‍ഡ് എക്‌സ്9എസ് പുറത്തിറക്കി

Smartphone maker Oppo has launched the Oppo Find X9s
Oppo Find X9s
Edited By:
Updated on
1 min read

സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ, ഓപ്പോ ഫൈന്‍ഡ് എക്‌സ്9എസ് പുറത്തിറക്കി. മികച്ച ബാറ്ററി പാക്കപ്പോടെ വരുന്ന ഫോണിന് 79,999 രൂപയാണ് പ്രാരംഭ വില. 8എംഎം ആണ് ഫോണിന്റെ തിക്ക്‌നെസ്. IP66, IP68, IP69 സര്‍ട്ടിഫിക്കേഷനുകള്‍ ഉള്ള ഫോണ്‍ പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കും. FHD+ റെസല്യൂഷനോടുകൂടിയ 6.59 ഇഞ്ച് അമോല്‍ഡ് ഡിസ്പ്ലേയും 120Hz റിഫ്രഷ് റേറ്റും ഉണ്ട്. ഗൊറില്ല ഗ്ലാസ് 7i ആണ് ഫോണിലുള്ളത്.

12GB LPDDR5X റാമും 256GB UFS 4.1 സ്റ്റോറേജുമായി ജോഡിയാക്കിയ മീഡിയടെക് ഡൈമെന്‍സിറ്റി 9500s പ്രോസസറാണ് Oppo Find X9sന് കരുത്ത് പകരുന്നത്. ആന്‍ഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ColorOS 16ല്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നു.

മികച്ച കാമറയാണ് ഫോണിന്റെ ആകര്‍ഷണം. OIS സഹിതമുള്ള 50MP പ്രൈമറി കാമറ, 120-ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ ഉള്ള 50MP അള്‍ട്രാ-വൈഡ് സെന്‍സര്‍, 3എക്‌സ് ഒപ്റ്റിക്കല്‍ സൂം വാഗ്ദാനം ചെയ്യുന്ന 50എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ കാമറ എന്നിവയുമായാണ്. മുന്‍വശത്ത്, 32എംപി സെല്‍ഫി കാമറയാണുള്ളത്.

എഐ ഫീച്ചറാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. എഐ ഇറേസറിന് ഫോട്ടോകളില്‍ നിന്ന് അനാവശ്യ വസ്തുക്കള്‍ നീക്കം ചെയ്യാന്‍ കഴിയും, അതേസമയം എഐ പെര്‍ഫെക്റ്റ് ഷോട്ട് ഇമേജ് ഗുണനിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നു. എഐ മൈന്‍ഡ് ബട്ടണും ഈ സവിശേഷതകള്‍ ആക്സസ് ചെയ്യുന്നത് എളുപ്പമാക്കുന്നു. പ്രത്യേകിച്ച് കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് ഈ എഐ ഡിവൈസുകള്‍ ഉപയോഗപ്രദമാകും.

Smartphone maker Oppo has launched the Oppo Find X9s
മോട്ടോ എഐ കീ, വയര്‍ലെസ് ചാര്‍ജിങ്; മോട്ടോറോള എഡ്ജ് 70 മാക്‌സ് ഉടന്‍ വിപണിയില്‍, അറിയാം ഫീച്ചറുകള്‍

Oppo Find X9s ന് 7,025 mAh ബാറ്ററിയിലാണ് വരുന്നത്, ഒറ്റ ചാര്‍ജില്‍ ഒരു ദിവസം മുഴുവന്‍ ഫോണില്‍ ബാറ്ററി ചാര്‍ജ് നില്‍ക്കും. 80W SuperVOOC ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്ന ഈ ഫോണ്‍ 20% മുതല്‍ 100% വരെ ചാര്‍ജ് ചെയ്യാന്‍ ഏകദേശം 55 മിനിറ്റ് എടുക്കും.

Smartphone maker Oppo has launched the Oppo Find X9s
വലിയ ബാറ്ററി, പുതുക്കിയ ട്രാന്‍സ്‌പെരന്റ് റിയര്‍ പാനല്‍; നത്തിങ് ഫോണ്‍ 4ബി വിപണിയില്‍
Smartphone maker Oppo has launched the Oppo Find X9s
വരുന്നു ഗൂഗിളിന്റെ ഫോള്‍ഡബിള്‍ ഫോണ്‍, പിക്‌സല്‍ 11 പ്രോ ഫോള്‍ഡ്; അറിയാം ഫീച്ചറുകള്‍
Smartphone maker Oppo has launched the Oppo Find X9s
7,000 mAh ബാറ്ററി, നിരവധി എഐ ഫീച്ചറുകള്‍; റെനോ 16യും 16സിയും വിപണിയില്‍
Summary

Smartphone maker Oppo has launched the Oppo Find X9s

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com