എല്‍കെ അഡ്വാനി 
India

'മെഡിക്കല്‍ സൗകര്യങ്ങള്‍ ഉള്‍പ്പടെ ഒരുക്കും'; രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങില്‍ എല്‍കെ അഡ്വാനി പങ്കെടുക്കും

വിഎച്ച്പി നേതാവ് അലോക് കുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

സമകാലിക മലയാളം ഡെസ്ക്

അയോധ്യ: ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അഡ്വാനി പങ്കെടുക്കും. വിഎച്ച്പി നേതാവ് അലോക് കുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

അലോക് കുമാറും, ആര്‍എസ്എസ് നേതാക്കളായ കൃഷ്ണ ഗോപാല്‍, രാം ലാല്‍ എന്നിവര്‍ കഴിഞ്ഞ ദിവസം ചടങ്ങിനുള്ള ക്ഷണക്കത്ത് അഡ്വാ
നിക്ക് കൈമാറിയിരുന്നു. ഇരുവരുടെയും പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്ന് അഭ്യര്‍ത്ഥിച്ചെന്നും അത് അഡ്വാനിയും മുരളി മനോഹര്‍ ജോഷിയും അംഗീകരിച്ചുവെന്നും രാമക്ഷേത്ര ട്രസ്റ്റ് നേരത്തെ അറിയിച്ചിരുന്നു.

എല്‍കെ അഡ്വാനിക്ക് ആവശ്യമായ മെഡിക്കല്‍ സൗകര്യങ്ങള്‍ ഉള്‍പ്പടെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്ന് അലോക് കുമാര്‍ പറഞ്ഞു. പ്രതിഷ്ഠാദിന ചടങ്ങില്‍ ക്ഷണിക്കപ്പെട്ട ആളുകള്‍ക്ക് മാത്രമാണ് പ്രവേശനം. ക്ഷണിതാക്കളില്‍ അയോധ്യയില്‍ രാമക്ഷേത്രം പണിത തൊഴിലാളികളുടെ കുടുംബങ്ങളും ഉള്‍പ്പെടുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT