ചെളി വാരിയെറിഞ്ഞതിനെത്തുടര്‍ന്ന് മന്ത്രിയെ വാഹനത്തില്‍ കയറ്റാന്‍ ശ്രമിക്കുന്ന പൊലീസുകാര്‍ വിഡിയോ
India

മന്ത്രി പ്രളയബാധിത പ്രദേശത്തെത്തി, ചെളിവാരിയെറിഞ്ഞ് നാട്ടുകാര്‍-വിഡിയോ

ബിജെപി പ്രസിഡന്റ് കെ അണ്ണമലൈ ആണ് സംഭവത്തിന്റെ വിഡിയോ എക്‌സിലൂടെ പുറത്ത് വിട്ടത്.

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടിലെ പ്രളയബാധിത പ്രദേശം സന്ദര്‍ശിക്കാനെത്തിയ മന്ത്രി തിരു പൊന്‍മുടിയെ ചെളി വാരിയെറിഞ്ഞ് പ്രദേശവാസികള്‍. വില്ലുപുരത്ത് ദുരിത ബാധിതരെ സന്ദര്‍ശിക്കുകയും ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്യാനും എത്തിയ മന്ത്രിക്ക് നേരെയാണ് ചെളിവാരിയെറിഞ്ഞത്.

ബിജെപി പ്രസിഡന്റ് കെ അണ്ണമലൈ ആണ് സംഭവത്തിന്റെ വിഡിയോ എക്‌സിലൂടെ പുറത്ത് വിട്ടത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് ആരോപിച്ച് പ്രദേശവാസികള്‍ റോഡ് ഉപരോധിച്ചു. പൊലീസ് ഉപരോധം തടഞ്ഞെങ്കിലും മന്ത്രിയുടെ സന്ദര്‍ശന സമയത്ത് പ്രദേശവാസികള്‍ മന്ത്രിക്ക് നേരെ ചെളി വാരിയെറിയുകയായിരുന്നു.

എന്നാല്‍ പ്രദേശവാസിയല്ലെന്നും ബിജെപി അനുഭാവിയായ രാമകൃഷ്ണനെന്നയാളാണെന്നും പൊലീസ് പറഞ്ഞു. സംഭവം രാഷ്ട്രീയ പ്രേരിതമാണോയെന്ന കാര്യത്തില്‍ അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രി സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT