ലോക്ക്ഡൗണ്‍ ലംഘിച്ചവര്‍ക്കെതിരെ മധ്യപ്രദേശ് പൊലീസ് സ്വീകരിച്ച നടപടി 
India

ലോക്ക്ഡൗണ്‍ ലംഘിച്ചു; നാല് പേജ് ഭഗവാന്‍ രാമന്റെ പേര് എഴുതിയിട്ട് പോയാല്‍ മതി; വിചിത്ര ശിക്ഷ

നാല് പേജ് നിറയെ ഭഗവാന്‍ രാമന്റെ പേര് എഴുതിച്ചായിരുന്നു പൊലീസിന്റെ ശിക്ഷാ നടപടി.

സമകാലിക മലയാളം ഡെസ്ക്


ഭോപ്പാല്‍: കോവിഡ് വ്യാപനം രൂക്ഷമായതോടെ ദേശീയ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുുന്നത്. കോവിഡ് നിയമലംഘനം നടത്തുന്നവര്‍ക്ക് കര്‍ശനനടപടിയാണ് പൊലീസ് സ്വീകരിച്ച് വരുന്നത്. മധ്യപ്രദേശില്‍ കോവിഡ് നിയന്ത്രണം ലംഘിച്ചവര്‍ക്ക് എതിരെ പൊലീസ് എടുത്ത വിചിത്ര നടപടിയാണ് വാര്‍ത്തകളില്‍ നിറയുന്നത്.

നാല് പേജ് നിറയെ ഭഗവാന്‍ രാമന്റെ പേര് എഴുതിച്ചായിരുന്നു പൊലീസിന്റെ ശിക്ഷാ നടപടി. കഴിഞ്ഞ ദിവസം നിരത്തിലിറങ്ങിയ നാല് പെണ്‍കുട്ടികളെ കൊണ്ട് ഏത്തമീടിച്ചത് വിവാദമായിരുന്നു. അതിന് പിന്നാലെയാണ് പുതിയ നടപടി സ്വീകരിക്കാന്‍ സത്‌ന പൊലീസ് തയ്യാറായത്.

നിയന്ത്രണങ്ങള്‍ ലംഘിച്ചയാളെ പൊലീസ് പിടികൂടിയ ശേഷം ഇയാള്‍ക്ക് രാമന്റെ ചിത്രമുള്ള ഒരുനോട്ട് ബുക്ക് നല്‍കുകയായിരുന്നു. തുടര്‍ന്ന് പുസ്തകത്തില്‍ രാമന്റെ പേര് എഴുതിയ്ക്കുകയായിരുന്നു. സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് സിങാണ് ഇത്തരമൊരാശയം മുന്നോട്ടുവച്ചത്. ലോക്ക്ഡൗണില്‍ ആളുകള്‍ പുറത്തിറങ്ങാതിരിക്കാനാണ് ഇത്തരം നടപടി സ്വീകരിച്ചതെന്നും അദ്ദേഹം  പറഞ്ഞു.ഭോപ്പാലില്‍ മെയ് 24വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT