പ്രതീകാത്മക ചിത്രം 
India

ബിസിനസ് ക്ലാസില്‍ ഉറുമ്പിന്‍കൂട്ടത്തിന്റെ 'ആക്രമണം'; എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി

ബിസിനസ് ക്ലാസില്‍ ഉറുമ്പിന്‍കൂട്ടത്തെ കണ്ടെത്തിയ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിസിനസ് ക്ലാസില്‍ ഉറുമ്പിന്‍കൂട്ടത്തെ കണ്ടെത്തിയ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. വിമാനത്തില്‍ യാത്ര ചെയ്യേണ്ട യാത്രക്കാരുടെ കൂട്ടത്തില്‍ ഭൂട്ടാന്‍ രാജാവിന്റെ മകനും ഉണ്ടായിരുന്നു. പിന്നീട് മറ്റൊരു വിമാനത്തില്‍ യാത്ര പുനരാരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ജൂലൈയില്‍ വിന്‍ഡ് ഷീല്‍ഡില്‍ പൊട്ടല്‍ കണ്ടതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയത് വാര്‍ത്തയായിരുന്നു. സൗദി അറേബ്യയിലേക്ക് പുറപ്പെട്ട വിമാനമാണ് തിരുവനന്തപുരത്ത് ഇറക്കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT