ജെപി നഡ്ഡയും നരേന്ദ്രമോദിയും  ഫയൽ
India

ബിജെപിക്ക് വിനയായത് കര്‍ഷക രോഷം?; നഷ്ടമായത് 38 സീറ്റ്

മുന്‍ കേന്ദ്ര കൃഷിമന്ത്രി അര്‍ജുന്‍ മുണ്ടയും പരാജയപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കര്‍ഷകരുടെ ആവശ്യങ്ങളെ അവഗണിച്ചത് ബിജെപിക്ക് ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ സുപ്രധാന കാരണങ്ങളിലൊന്നെന്ന് വിലയിരുത്തല്‍. അഞ്ചു സംസ്ഥാനങ്ങളിലായി 38 സീറ്റുകളാണ് ബിജെപിക്ക് നഷ്ടമായത്. കേന്ദ്ര കൃഷിമന്ത്രി അര്‍ജുന്‍ മുണ്ടയും പരാജയപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

കര്‍ഷകസമരങ്ങളെയും കര്‍ഷകരുടെ ആവശ്യങ്ങള്‍ക്കും നേരെ മുഖം തിരിച്ചതു വഴി വിവിധ സംസ്ഥാനങ്ങളിലായി 2019 ല്‍ നേടിയ നിരവധി സീറ്റുകളാണ് ബിജെപിക്ക് കൈമോശം വന്നത്. കര്‍ഷകസമരം ശക്തമായ മേഖലകളാണ് ഇവയേറെയും. ഝാര്‍ഖണ്ഡിലെ കുന്തിയില്‍ കേന്ദ്രമന്ത്രി അര്‍ജുന്‍മുണ്ട വന്‍ തോല്‍വിയാണ് നേരിട്ടത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, വടക്കന്‍ രാജസ്ഥാന്‍, ഉള്ളിക്കര്‍ഷകര്‍ പ്രബലരായ മഹാരാഷ്ട്രയിലെ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ബിജെപി കനത്ത തിരിച്ചടിയാണ് ഉണ്ടായത്. ഇവിടങ്ങളിലെ പല മേഖലകളിലും ബിജെപി നേതാക്കള്‍ക്ക് പ്രചാരണത്തിന് എത്താന്‍ പോലും സാധിച്ചിരുന്നില്ല.

കാര്‍ഷിക വിളകള്‍ക്ക് മിനിമം താങ്ങുവില അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകര്‍ ഫെബ്രുവരിയില്‍ ഡല്‍ഹിയിലേക്ക് പ്രക്ഷോഭ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. എന്നാല്‍ പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ വെച്ച് മാര്‍ച്ച് പൊലീസ് തടയുകയായിരുന്നു. ഇതേത്തുടര്‍ന്ന് പടിഞ്ഞാറന്‍ യുപി, ഹരിയാന തുടങ്ങിയ മേഖലകളിലെ കര്‍ഷകര്‍ക്ക് ഡല്‍ഹിയിലേക്ക് എത്താനായില്ല. ഇത് കര്‍ഷകരുടെ മനസ്സില്‍ വലിയ മുറിവാണ് ഏല്‍പ്പിച്ചത്.

പടിഞ്ഞാറന്‍ യുപിയില്‍ മുസാഫര്‍നഗര്‍, സഹാരണ്‍പൂര്‍, കൈരാന, നാഗിന, മൊറാദാബാദ്, സംഭാല്‍, രാംപൂര്‍, ലഖിംപൂര്‍ഖേരി തുടങ്ങിയ സീറ്റുകളാണ് ബിജെപിക്ക് നഷ്ടമായത്. ലഖിംപൂര്‍ ഖേരിയില്‍ കേന്ദ്രമന്ത്രി അജയ് മിശ്ര തേനിയാണ് പരാജയപ്പെട്ടത്. പഞ്ചാബില്‍ കഴിഞ്ഞതവണ നേടിയ രണ്ടു സീറ്റുകള്‍ ബിജെപിക്ക് നഷ്ടമായി.

രാജസ്ഥാനില്‍ 11 സീറ്റുകളും ഹരിയാനയില്‍ അഞ്ചു സീറ്റുകളും നഷ്ടമായി. മഹാരാഷ്ട്രയില്‍ ഉള്ളിക്കര്‍ഷകര്‍ ശക്തമായ മേഖലയില്‍ 13 ല്‍ 12 സീറ്റും ബിജെപി പരാജയപ്പെട്ടു. ലോക്‌സഭയില്‍ ബിജെപിക്ക് ഒറ്റയ്ക്ക് കേവലഭൂരിപക്ഷം നല്‍കാത്ത റിസള്‍ട്ട് സമ്മാനിച്ചതിന് കര്‍ഷക സംഘടനയായ സംയുക്ത കിസാന്‍ മോര്‍ച്ച ( എസ്‌കെഎം) ജനങ്ങളെ അഭിനന്ദിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT