ബിജെപി പ്രവര്‍ത്തകര്‍ യുവാവിനെ തടഞ്ഞു വച്ചിരിക്കുന്നതിന്റെ ചിത്രം, നമിത 
India

'ഈ മണ്ണില്‍ താമര വിടരില്ല'; നമിതയുടെ വേദിയില്‍ യുവാവിന്റെ മുദ്രാവാക്യം, വളഞ്ഞിട്ട് മര്‍ദിച്ച് ബിജെപി പ്രവര്‍ത്തകര്‍

തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെ ബിജെപി വിരുദ്ധ മുദ്രാവാക്യം വിളിച്ച യുവാവിന് പ്രവര്‍ത്തകരുടെ മര്‍ദനം.

സമകാലിക മലയാളം ഡെസ്ക്

വിരുത് നഗര്‍:തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെ ബിജെപി വിരുദ്ധ മുദ്രാവാക്യം വിളിച്ച യുവാവിന് പ്രവര്‍ത്തകരുടെ മര്‍ദനം. തമിഴ്‌നാട്ടിലെ വിരുത് നഗറിലാണ് സംഭവം നടന്നത്. നടി നമിത നടത്തിയ പ്രചാരണ പരിപാടിയിലാണ് യുവാവ് ബിജെപിക്കാരെ പ്രകോപിപ്പിച്ചത്. 

നമിതയുടെ പ്രസംഗത്തിന് വിരുദ്ധമായി യുവാവ് സംസാരിക്കുകയായിരുന്നു. താമര വിരിയുകയില്ലെന്നും ഇയാള്‍ ഉറക്കെ മുദ്രാവാക്യം വിളിച്ചു. ഇതോടെ പ്രകോപിതരായ ബിജെപി പ്രവര്‍ത്തകര്‍ യുവവാവിനെ തടഞ്ഞുവച്ച് മര്‍ദിക്കുകയായിരുന്നു. 

വിരുത് നഗറിലെ ബിജെപി സ്ഥാനാര്‍ത്ഥി ജി പാണ്ടുരംഗന് വേണ്ടിയണ് നമിത പ്രചാരണത്തിന് എത്തിയത്. പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ നടപ്പാക്കാന്‍ പോകുന്ന പദ്ധതികളെ കുറിച്ച് നമിത വാഗ്ദാനങ്ങള്‍ നല്‍കി. 

ഇതിന് മറുപടിയായി, ഗ്യാസ് സിലിണ്ടറുകള്‍ ഇപ്പോഴും ലഭിച്ചിട്ടില്ലെന്ന് യുവാവ് വിളിച്ചു പറഞ്ഞു. തമിഴ് നാട്ടില്‍ താമര വിടരുമെന്ന നമിതയുടെ പ്രസ്താവനയ്ക്ക് ഒരിക്കലും താമര വിരിയില്ല എന്നായിരുന്നു യുവാവിന്റെ പ്രതികരണം. ഇതോടെ ബിജെപി പ്രവര്‍ത്തകര്‍ യുവാവിനെ വളഞ്ഞ് മര്‍ദിക്കുകായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം, പാചകവാതക വില വീണ്ടും കൂട്ടി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു; വാണിജ്യ സിലിണ്ടറിന് 50 രൂപ കൂട്ടി

'രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍'; സി ജെ റോയി നിരീക്ഷണത്തിലായിരുന്നെന്ന് ആദായ നികുതി വകുപ്പ്

SCROLL FOR NEXT