മല്ലികാര്‍ജുന്‍ ഖാര്‍ഗെ/ പിടിഐ 
India

500 രൂപയ്ക്ക് എല്‍പിജി; സ്ത്രീകള്‍ക്ക് പ്രതിമാസം 1500രൂപ; 100 യൂണിറ്റ് സൗജന്യവൈദ്യുതി; മധ്യപ്രദേശില്‍ വന്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്

സംസ്ഥാനത്ത് ജാതി സെന്‍സസ് നടത്തുമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ 

Author : സമകാലിക മലയാളം ഡെസ്ക്


ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ 500 രൂപയ്ക്ക് എല്‍പിജി സിലിണ്ടര്‍ നല്‍കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സ്ത്രീകള്‍ക്ക് പ്രതിമാസം 1500 രൂപ നല്‍കും. 100 യൂണിറ്റ് വരെ വൈദ്യതി സൗജന്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പെന്‍ഷന്‍ പദ്ധതികള്‍ തുടരും.  സംസ്ഥാനത്ത് ജാതി സെന്‍സസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 

മധ്യപ്രദേശിലെ ബുന്ദേല്‍ഖണ്ഡില്‍ പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍. ഈവര്‍ഷം അവസാനമാണ് മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളും. എല്‍പിജി സിലിണ്ടര്‍ 500 രൂപയ്ക്ക് നല്‍കും. സ്ത്രീകള്‍ക്ക് പ്രതിമാസം 1500 രൂപ. 100 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, സംസ്ഥാനത്തും ജാതി സെന്‍സസ് നടത്തും' - ഖാര്‍ഗെ പറഞ്ഞു. ഇപ്പോള്‍ പാര്‍ട്ടിയുടെ വര്‍ക്കിംഗ് കമ്മിറ്റിയില്‍ 6 പിന്നോക്ക വിഭാഗക്കാരുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മധ്യപ്രദശിലെ സര്‍ക്കാര്‍ നിയമവിരുദ്ധ സര്‍ക്കാരാണെന്നും ഖാര്‍ഗെ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി എംഎല്‍എമാരെ മോഷ്ടിച്ചാണ് ഇവിടെ സര്‍ക്കാര്‍ ഉണ്ടാക്കിയത്. കര്‍ണാടകയിലും മണിപ്പൂരിലും സമാനസംഭവം ഉണ്ടായി. അവര്‍ തെരഞ്ഞെടുക്കപ്പെടാത്ത സ്ഥലങ്ങളില്‍ അവര്‍ ചെയ്യുന്നത് ഇതാണെന്നും ഖാര്‍ഗെ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദുർ​ഗാപൂജയ്ക്കിടെ വൻ തിക്കും തിരക്കും; കൊൽക്കത്തയിൽ 17 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

വടക്കന്‍ കേരളത്തില്‍ മഴ കനക്കും; 5 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

Today's Rashi Phalam October 18| വിവാഹാലോചനയിൽ അനുകൂലമായ വഴിത്തിരിവുണ്ടാകും

വഖഫ് പുനഃസംഘടന സ്റ്റേ ചെയ്യണം; ഹ​ർജി ഹൈക്കോടതി തള്ളി

മഴ കുളമാക്കി!! ഇന്ത്യയും വിന്‍ഡീസും ജയിച്ചു!