നജ്മ ഹെപ്തുല്ല ഫെയ്സ്ബുക്ക്
India

'അന്ന് സോണിയാ ഗാന്ധിയെ വിളിച്ചു, മാഡം തിരക്കിലാണെന്നായിരുന്നു മറുപടി': ദുരനുഭവം തുറന്ന് പറഞ്ഞ് നജ്മ ഹെപ്തുല്ല

സോണിയാ ഗാന്ധിയെ വിളിച്ചപ്പോള്‍ ഒരു മണിക്കൂര്‍ തന്നെ വെയ്റ്റ് ചെയ്യിപ്പിച്ചുവെന്ന് നജ്മ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സോണിയഗാന്ധിയില്‍ നിന്നുണ്ടായ ദുരനുഭവം പറഞ്ഞ് മുതിര്‍ന്ന നേതാവ് നജ്മ ഹെപ്തുല്ല. ആത്മകഥയിലാണ് തുറന്നു പറച്ചില്‍. 1999ല്‍ ഇന്റര്‍ പാര്‍ലമെന്ററി യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുത്തതിന് ശേഷം അന്നത്തെ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന സോണിയാ ഗാന്ധിയെ വിളിച്ചപ്പോള്‍ ഒരു മണിക്കൂര്‍ തന്നെ വെയ്റ്റ് ചെയ്യിപ്പിച്ചുവെന്ന് നജ്മ പറയുന്നു. 'ഇന്‍ പര്‍സ്യൂട്ട് ഓഫ് ഡെമോക്രസി: ബിയോണ്ട് പാര്‍ട്ടി ലൈന്‍സ്' എന്ന ആത്മകഥയിലാണ് പരാമര്‍ശം.

ബെര്‍ലിനില്‍ നിന്നാണ് ഫോണ്‍ വിളിച്ചത്. എന്നിട്ടും മാഡം തിരക്കിലാണെന്ന് ജീവനക്കാര്‍ പറഞ്ഞുകൊണ്ട് ഒരു മണിക്കൂര്‍ വെയ്റ്റ് ചെയ്യിപ്പിച്ചുവെന്നാണ് പറയുന്നത്. രാജ്യസഭയിലെ മുന്‍ ഡെപ്യൂട്ടി ചെയര്‍പേഴ്സണായ നജ്മ ഹെപ്തുല്ല സോണിയാ ഗാന്ധിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് 2004-ലാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.

ഇന്ത്യന്‍ പാര്‍ലമെന്റില്‍ നിന്ന് ലോക പാര്‍ലമെന്ററി വേദിയിലേക്കുള്ള ഐപിയു അധ്യക്ഷ സ്ഥാനം ആദ്യമായി ലഭിച്ച സമയത്താണ് അന്നത്തെ വിവിധ നേതാക്കള്‍ ഫോണില്‍ വിളിച്ച കാര്യം നജ്മ പറയുന്നത്. അന്നത്തെ നേട്ടത്തിന് പിന്നാലെ ആദ്യം വിളിച്ചത് അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയെയാണെന്ന് ആത്മകഥയില്‍ പറയുന്നു. നേട്ടം അറിഞ്ഞപ്പോള്‍ അദ്ദേഹം സന്തോഷിക്കുകയായിരുന്നുവെന്നും വേഗം തിരികെ വന്ന് ആഘോഷിക്കണമെന്ന് പറഞ്ഞുവെന്നും ആത്മകഥയിലുണ്ട്. എന്നാല്‍ സ്വന്തം നേതാവും അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയാ ഗാന്ധിയെ വിളിച്ചപ്പോള്‍ മാഡം തിരക്കിലാണ് എന്നാണ് പറഞ്ഞത്. ബെര്‍ലിനില്‍ നിന്ന് വിളിക്കുകയാണെന്ന് പറഞ്ഞിട്ടും ഹോള്‍ഡ് ചെയ്യാനാണ് അയാള്‍ പറഞ്ഞത്. ഒരു മണിക്കൂര്‍ നേരം എനിക്ക് കാത്തിരിക്കേണ്ടി വന്നു. എന്നിട്ടും സോണിയാ ഗാന്ധിയോട് ഫോണില്‍ സംസാരിക്കാനായില്ല. സംഭവം തന്നെ ഏറെ വിഷമിപ്പിച്ചുവെന്ന് നജ്മ പറയുന്നു. തൊട്ടടുത്ത വര്‍ഷം ന്യൂയോര്‍ക്കില്‍ പ്രിസൈഡിങ് ഓഫീസര്‍മാരുടെ മില്ലേനിയം കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ താന്‍ സോണിയാ ഗാന്ധിയെ ക്ഷണിച്ചുവെങ്കിലും അവസാന നിമിഷം അവര്‍ പിന്‍മാറിയെന്നും നജ്മ ഹെപ്തുള്ള തന്റെ ആത്മകഥയില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT