ജഗദീഷ് ദേവ്ഡ 
India

'രാജ്യവും സൈന്യവും മോദിയുടെ കാല്‍ക്കല്‍ വണങ്ങുന്നു; പ്രധാനമന്ത്രി നല്‍കിയ തിരിച്ചടി എത്ര പ്രശംസിച്ചാലും മതിയാകില്ല'

സൈന്യത്തെ അപമാനിക്കുന്നത് ബിജെപി തുടരുകയാണെന്നും ബിജെപിയുടെയും പ്രധാനമന്ത്രിയുടെയും മൗനം അതിന്റെ പിന്തുണ വ്യക്തമാക്കുന്നതാണെന്നും കോണ്‍ഗ്രസ് വിമര്‍ശനം ഉയര്‍ത്തി.

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ വീണ്ടും വിവാദ പരാമര്‍ശവുമായി മധ്യപ്രദേശ് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ജഗദീഷ് ദേവ്ഡ. രാജ്യവും സൈന്യവും പ്രധാനമന്ത്രി മോദിയുടെ കാല്‍ക്കല്‍ വീണ് വണങ്ങുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയ തിരിച്ചടി എത്ര പ്രശംസിച്ചാലും മതിയാകില്ലെന്നുമുള്ള ജഗദീഷ് ദേവ്ഡയുടെ പരാമര്‍ശമാണ് വിവാദമായത്.

ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യന്‍ സേന പാകിസ്ഥാന് നല്‍കിയ തിരിച്ചടിയെ രാജ്യം ഒന്നടങ്കം പ്രശംസിച്ചിരുന്നു. എന്നാല്‍ തുടര്‍ച്ചയായി സൈന്യത്തെ അപമാനിക്കുന്ന പ്രസ്താവനകളാണ് ചില ബിജെപി നേതാക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. നേരത്തെ മധ്യപ്രദേശ് മന്ത്രി വിജയ് ഷായും കേണല്‍ ഖുറേഷിയെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയിരുന്നു.

പ്രധാനമന്ത്രി നല്‍കിയ തിരിച്ചടിക്ക് എത്ര പ്രശംസിച്ചാലും മതിയാകില്ലായെന്നും രാജ്യവും സൈന്യവും പ്രധാനമന്ത്രിയുടെ കാല്‍ക്കല്‍ വണങ്ങുന്നുവെന്നുമായിരുന്നു ജഗദീഷ് ദേവ്ഡ പറഞ്ഞത്. ദേവ്ഡയുടെ പ്രസ്താവന ലജ്ജാകരമാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. സൈന്യത്തെ അപമാനിക്കുന്നത് ബിജെപി തുടരുകയാണെന്നും ബിജെപിയുടെയും പ്രധാനമന്ത്രിയുടെയും മൗനം അതിന്റെ പിന്തുണ വ്യക്തമാക്കുന്നതാണെന്നും കോണ്‍ഗ്രസ് വിമര്‍ശനം ഉയര്‍ത്തി. ഇത്തരം പ്രസ്താവനകള്‍ നടത്തുന്നവര്‍ മാപ്പുപറയണമെന്ന് ഇരിക്കുന്ന പദവികളില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം