കമല്‍നാഥ്‌ 
India

പ്രതിഷേധം ശക്തം; മധ്യപ്രദേശില്‍ സ്ഥാനാര്‍ഥികളെ മാറ്റി കോണ്‍ഗ്രസ്

സുമവലി, പിപിരിയ, ബാദ്‌നഗര്‍, ജോറ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് മാറ്റിയത്. 

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: നവംബര്‍ പതിനേഴിന് തെരഞ്ഞടുപ്പ് നടക്കാനിരിക്കെ, മധ്യപ്രദേശിലെ നാല് സ്ഥാനാര്‍ഥികളെ മാറ്റി കോണ്‍ഗ്രസ്. പ്രതിഷേധങ്ങളെ തുടര്‍ന്നാണ് പുതിയ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച നടപടി. സുമവലി, പിപിരിയ, ബാദ്‌നഗര്‍, ജോറ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് മാറ്റിയത്. 

സുമവലി മണ്ഡലത്തില്‍ നിലവിലെ എംഎല്‍എ അജബ് സിങ് കുശ്വാഹയെ മാറ്റി കുല്‍ദീപ് സിക്കര്‍വാറിനെയായിരുന്നു സ്ഥാനാര്‍ഥിയാക്കിയത്. ഇതിനെതിരെ അജബ് സിങ് രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട് ബിഎസ്പിയില്‍ ചേരാനൊരുങ്ങിയ സാഹചര്യത്തിലാണ് വീണ്ടും സ്ഥാനാര്‍ഥിയാക്കിയത്. 

ബാദ്‌നഗറിലെ സിറ്റിങ് എംഎല്‍എ മുര്‍ലി മോര്‍വാളിന് പകരം രാജേന്ദ്രസിങ് സോളങ്കിയെയാണ് സ്ഥാനാര്‍ഥിയാക്കിയത്. മകന്‍ ബലാത്സംഗക്കേസില്‍ പ്രതിയായതിനെ തുടര്‍ന്നായിരുന്നു പാര്‍ട്ടി നേതൃത്വം മോര്‍വാളിന് ടിക്കറ്റ് നിഷേധിച്ചത്. തുടര്‍ന്ന് പാര്‍ട്ടിക്കെതിരെ ഒരുവിഭാഗം ആളുകള്‍ രംഗത്തത്തിയിരുന്നു. 

ജോറയിലും പട്ടിക ജാതി സംവരണമണ്ഡലമായി പിപിരയിയിലും സ്ഥാനാര്‍ഥികളെ മാറ്റിയിട്ടിട്ടുണ്ട്. ജോറയില്‍ ഹിമ്മക് ശ്രിമാലിന് പകരം വീരേന്ദ്ര സിങ് സോളങ്കിയും പിപിയയില്‍ ഗുരുചരണ്‍ ഖാരെയ്ക്ക് പകരം വീരേന്ദ്ര ബെല്‍വന്‍ഷിയുമാണ് സ്ഥാനാര്‍ഥികള്‍.

ചില മണ്ഡലങ്ങളില്‍ കൂടി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ മാറ്റിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

SCROLL FOR NEXT