പ്രതീകാത്മക ചിത്രം 
India

പവര്‍ ബാങ്കാണെന്ന് കരുതി റോഡില്‍ നിന്നും എടുത്തു; വീട്ടിലെത്തി മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

പവര്‍ ബാങ്കിന് സമാനമായ ഉപകരണം പൊട്ടിത്തെറിച്ച് 28 കാരന്‍ മരിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: പവര്‍ ബാങ്കിന് സമാനമായ ഉപകരണം പൊട്ടിത്തെറിച്ച് 28 കാരന്‍ മരിച്ചു. റോഡില്‍ നിന്ന് വീണു കിട്ടിയ ഉപകരണം വീട്ടിലെത്തിയ ശേഷം മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. മധ്യപ്രദേശിലെ ഉമരിയയിലെ ചര്‍പോഡ് ഗ്രാമത്തിലാണ് സംഭവം.

എന്നാല്‍ ഈ ഉപകരണം പവര്‍ ബാങ്കാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. റാം സാഹില്‍ എന്ന യുവാവാണ് മരിച്ചത്. തന്റെ കൃഷിയിടത്തിലേക്ക് പോകുന്നതിനിടെയാണ് റോഡരികില്‍ പവര്‍ ബാങ്ക് പോലെയുള്ള ഉപകരണം കണ്ടത്തിയത്. വീട്ടിലേക്ക് മടങ്ങിയ ഇയാള്‍ അയല്‍പക്കത്ത് വെച്ച് മൊബൈല്‍ ഉപകരണത്തില്‍ ഘടിപ്പിച്ചപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. റാം സാഹില്‍ സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു.

'ഉപകരണം പവര്‍ബാങ്ക് ആണോ അതോ മറ്റ് ഏതെങ്കിലും വസ്തുവാണോ എന്ന് അറിയാന്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചു'പൊലീസ് ഉദ്യോഗസ്ഥയായ ഭാരതി ജാട് പറഞ്ഞു. സ്‌ഫോടക വസ്തുവല്ല പൊട്ടിത്തെറിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം; ക്ലാസില്‍ പോകാതിരുന്നാല്‍ വിദ്യാലയവും നാട്ടുകാരും അറിയും'; അവധിക്കെതിരെ ആര്‍ ശ്രീലേഖ

വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടു; പെണ്‍സുഹൃത്തിന് ക്രൂരമര്‍ദനം; മരിച്ചെന്ന് കരുതി കൈകള്‍ കൂട്ടിക്കെട്ടി റോഡില്‍ തള്ളി; കുന്നത്തുനാട് സ്വദേശി അറസ്റ്റില്‍

മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേ​ഗം; രാജസ്ഥാനെ ഇരുട്ടിലാക്കി ആഞ്ഞടിച്ച് മണൽക്കാറ്റ്; അസാധാരണ കാലാവസ്ഥയിൽ പരിഭ്രാന്തരായി ജനം (വിഡിയോ)

വിജയ് ജനസേവനത്തിന് ഇറങ്ങിയത് താരസാമ്രാജ്യം ഉപേക്ഷിച്ച്; തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ആശംസകളുമായി രാംചരണ്‍

വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ കാര്‍ഡ് ഇനി ഡിജിറ്റല്‍; സമയം രാവിലെ 7 മുതല്‍ രാത്രി 7 വരെ

SCROLL FOR NEXT