പ്രതീകാത്മക ചിത്രം 
India

രാജ്യത്ത് ഡെല്‍റ്റ പ്ലസ് വൈറസ് ബാധിച്ച് ആദ്യ മരണം മധ്യപ്രദേശില്‍

മധ്യപ്രദേശിന് പുറമെ, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ഡെല്‍റ്റ പ്ലസ് വൈറസ് ബാധ കണ്ടെത്തിയിട്ടുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍ : കോവിഡിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ് ബാധിച്ചുള്ള ആദ്യ മരണം മധ്യപ്രദേശില്‍. മധ്യപ്രദേശിലെ ഉജ്ജ്വയിനില്‍ ചികില്‍സയിലിരുന്ന സ്ത്രീയാണ് ഡെല്‍റ്റപ്ലസ് വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചത്. 

ജീനോ സീക്വന്‍സിങ്ങിലൂടെയാണ് ഡെല്‍റ്റ പ്ലസ് വകഭേദമാണെന്ന് കണ്ടെത്തിയതെന്ന് ഉജ്ജ്വയ്ന്‍ കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. റൗനാക് പറഞ്ഞു. സ്ത്രീയുടെ ഭര്‍ത്താവിനും കോവിഡ് പോസിറ്റീവ് ആയിരുന്നു. 

ഇയാള്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിരുന്നയാളാണെന്നും ഡോക്ടര്‍ പറഞ്ഞു. മധ്യപ്രദേശില്‍ അഞ്ചുപേര്‍ക്കാണ് കോവിഡ് ഡെല്‍റ്റാപ്ലസ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. മധ്യപ്രദേശിന് പുറമെ, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ഡെല്‍റ്റ പ്ലസ് വൈറസ് ബാധ കണ്ടെത്തിയിട്ടുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

മൊബൈല്‍ ഫോണില്‍ അശ്ലീലദൃശ്യങ്ങളും സന്ദേശവും അയച്ചു; എസ്എഫ്‌ഐ നേതാവിനെതിരെ പരാതി

ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണ്ണം പൂശിയ മേല്‍ക്കൂരയില്‍ അസാധാരണ നിറംമാറ്റം; പരിശോധന

ആക്രോശവും കൊലവിളിയും, ട്രക്കിനെ പിന്തുടര്‍ന്നത് 15 കിലോമീറ്ററോളം, മൂവാറ്റുപുഴയില്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമം; 5 പേര്‍ അറസ്റ്റില്‍

നീറ്റ് പരീക്ഷാ സമ്മര്‍ദം: രണ്ട് വിദ്യാര്‍ഥികള്‍ കൂടി ജീവനൊടുക്കി

SCROLL FOR NEXT