പ്രതീകാത്മക ചിത്രം 
India

പശുവിനെ കൊലപ്പെടുത്തി; മധ്യപ്രദേശില്‍ രണ്ട് ആദിവാസി യുവാക്കളെ അടിച്ചുകൊന്നു

മധ്യപ്രദേശിലെ സിയോനിയിലാണ് ആള്‍ക്കൂട്ടം രണ്ട് ആദിവാസി യുവാക്കളെ കൊലപ്പെടുത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: പശുവിനെ കൊന്നെന്ന് ആരോപിച്ച് രണ്ട് ആദിവാസി യുവാക്കളെ അടിച്ചുകൊന്നു. മധ്യപ്രദേശിലെ സിയോനിയിലാണ് ആള്‍ക്കൂട്ടം രണ്ട് ആദിവാസി യുവാക്കളെ കൊലപ്പെടുത്തിയത്. 20 പേര്‍ക്കെതിരെ കേസ് എടുത്തതായും മൂന്നുപേരെ കസ്റ്റഡിയില്‍ എടുത്തതായും പൊലീസ് പറഞ്ഞു.

സംഭവത്തിന് പിന്നാലെ കൊലപ്പെടുത്തിയതിന് പിന്നില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് കോണ്‍്ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസ് എംഎല്‍എ അര്‍ജുന്‍ കക്കോഡിയയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ജബല്‍പൂര്‍ - നാഗ്പൂര്‍ ഹൈവേ ഉപരോധിച്ചു.

പശുവിനെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച്് 20 അംഗസംഘം ആദിവാസിയുവാക്കളുടെ വീട്ടിലെത്തി ആക്രമിക്കുകായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് രണ്ടുപേരു മരിച്ചതെന്നും പൊലീസ് പറഞ്ഞു. ഇവരുടെ വീട്ടില്‍ നിന്ന് പശുമാംസം കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. ഒളിവിലായ മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; രണ്ട് മലയാളികള്‍ മരിച്ചു

ഹോട്ടലിലേത് പോലെ പെർഫക്ട് ദോശ വീട്ടിൽ ഉണ്ടാക്കാം

'എന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ ഹൈ മൊമന്റ്സ് ഉള്ള ചിത്രം; ലാൽ സാറിനെ വച്ചാണ് ആദ്യം ഷൂട്ട് തുടങ്ങുന്നത്'

ഡല്‍ഹിയില്‍ നാലുനില ഫ്‌ലാറ്റില്‍ തീപിടിത്തം; ഒമ്പത് മരണം, നാലുപേരുടെ നില ഗുരുതരം

ആയുഷ്‌കാലം മുഴുവന്‍ ഒരുമിച്ച് ഒരു വീട്ടില്‍; ഒടുവില്‍ 'ബാചിലേഴ്‌സ് ഫാമിലി'യിലെ അവസാനയാളും യാത്രയായി

SCROLL FOR NEXT