Tanishq Showroom Gold Theft 
India

മധുരയിൽ ജ്വല്ലറി ഷോറൂമിൽ വൻ കവർച്ച; 500 പവനോളം സ്വർണാഭരണങ്ങൾ കവർന്നു

പത്ത് ദിവസം മുമ്പ് മാത്രമാണ് ഷോറൂം പ്രവർത്തനം ആരംഭിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

മധുര: മധുരയിലെ തനിഷ്ക് ജ്വല്ലറി ഷോറൂമിൽ വൻ കവർച്ച. മധുര ബൈപാസ് റോഡിലെ ഷോറൂമിൽ നിന്ന് ഏകദേശം 500 പവനോളം (4 കിലോ) സ്വർണാഭരണങ്ങളാണ് കവർന്നത്. ബുധനാഴ്ച രാത്രി മുഖംമൂടി ധരിച്ചെത്തിയ ഒരാൾ ഷോറൂമിന്റെ പിൻവാതിലിലൂടെ അകത്തുകടന്നാണ് സ്വർണം കവർന്നതെന്നാണ് പ്രാഥമിക വിവരം.

പത്ത് ദിവസം മുമ്പ് മാത്രമാണ് ഈ ഷോറൂം പ്രവർത്തനം ആരംഭിച്ചത്. ഔദ്യോഗിക ഉദ്ഘാടനം നടക്കാനിരിക്കുകയായിരുന്നു. ഇതിനു മുന്നോടിയായുള്ള നിർമ്മാണ ജോലികൾ പൂർത്തിയായി വരികയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എസ്എസ്.കോളനി പൊലീസ് ഡോഗ് സ്ക്വാഡിന്റെയും വിരലടയാള വിദഗ്ധരുടെയും സഹായത്തോടെ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഷോറൂമിലുണ്ടായിരുന്ന ആകെ സ്വർണത്തിന്റെ ഏകദേശം 30 ശതമാനത്തോളം കവർച്ച ചെയ്യപ്പെട്ടതായി മധുര സിറ്റി പൊലീസ് കമ്മീഷണർ രാജേന്ദ്രൻ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Around 500 sovereigns (4kg) of gold jewellery worth millions were stolen from the newly opened Tanishq showroom on Madurai Bypass Road by an unidentified masked intruder, prompting a massive police investigation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശം, നിലപാട് എല്ലായിടത്തും ഒന്ന്: പ്രിയങ്ക ഗാന്ധി

'സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഇനി പ്രൊഫഷണൽ അപ്‌ഡേറ്റുകൾ മാത്ര'മെന്ന് ഉണ്ണി മുകുന്ദൻ; 'കമന്റുകൾ മിസ് ചെയ്യു'മെന്ന് ആരാധകരും

ഫിഫ്റ്റി അടിച്ച് നോമാനും ഷാ ഫൈസലും; ഫൈനല്‍ ഉറപ്പിക്കാൻ ഇന്ത്യയ്ക്ക് ലക്ഷ്യം 228

പ്രവാസി യുവാവ് സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍; ലീവ് കഴിഞ്ഞ് മടങ്ങേണ്ട ദിവസം മരണം, ദുരൂഹത

വെളുത്തുള്ളി വീട്ടില്‍ വളര്‍ത്താം; മണ്ണൊരുക്കം മുതല്‍ വിളവെടുപ്പ് വരെ