'സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഇനി പ്രൊഫഷണൽ അപ്‌ഡേറ്റുകൾ മാത്ര'മെന്ന് ഉണ്ണി മുകുന്ദൻ; 'കമന്റുകൾ മിസ് ചെയ്യു'മെന്ന് ആരാധകരും

'നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കുമുള്ള എന്റെ നന്ദി എന്നും ഒരുപോലെ നിലനിൽക്കും'.
Unni Mukundan
Unni Mukundanഇൻസ്റ്റ​ഗ്രാം
Edited By:
Updated on: 
1 min read

സോഷ്യൽ മീഡിയയിലെ വ്യക്തിപരമായ ഇടപെട‌ലുകളിൽ നിന്ന് തല്കാലം പിന്മാറുകയാണെന്ന് നടൻ ഉണ്ണി മുകുന്ദൻ. ഇനി മുതൽ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂർണമായും പ്രൊഫഷണൽ ആവശ്യങ്ങൾക്കും സിനിമാ സംബന്ധമായ ഔദ്യോ​ഗിക അറിയിപ്പുകൾക്കും മാത്രമായിരിക്കും ഉപയോ​ഗിക്കുക എന്ന് ഉണ്ണി മുകുന്ദൻ പറയുന്നു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഉണ്ണി മുകുന്ദൻ ഇക്കാര്യം പങ്കുവച്ചത്.

അക്കൗണ്ടിന്റെ തുടർന്നുള്ള മേൽനോട്ടവും നടത്തിപ്പും '22 ഫ്രെയിംസ് ടാലന്റ് ഏജൻസി'യെ ഏൽപ്പിച്ചതായും നടൻ കുറിപ്പിൽ പറയുന്നു. സിനിമകളുടെ പ്രഖ്യാപനങ്ങൾ, പ്രൊമോഷനുകൾ, പ്രൊഫഷണൽ അപ്‌ഡേറ്റുകൾ, മാധ്യമ വാർത്തകൾ എന്നിവ കൃത്യവും ആധികാരികവുമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് താരം വ്യക്തമാക്കി.

"എല്ലാവർക്കും നമസ്കാരം, നിങ്ങളുമായി സംവദിക്കാനും വിശേഷങ്ങൾ പങ്കുവയ്ക്കാനും നിങ്ങളുടെ സ്നേഹവും പിന്തുണയും അനുഭവിക്കാനും എനിക്കെന്നും ലഭിച്ച മനോഹരമായ ഒരിടമാണ് സോഷ്യൽ മീഡിയ. മുന്നോട്ടുള്ള യാത്രയിൽ, വ്യക്തിപരമായ ഇടപെടലുകളിൽ നിന്ന് അല്പം പിന്മാറാനും ഈ പ്ലാറ്റ്‌ഫോമിനെ കൂടുതൽ പ്രൊഫഷണലായ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനും ഞാൻ തീരുമാനിച്ചിരിക്കുന്നു.

ഇനി മുതൽ എന്റെ സിനിമകളുടെ പ്രഖ്യാപനങ്ങൾ, പ്രൊമോഷനുകൾ, പ്രൊഫഷണൽ അപ്‌ഡേറ്റുകൾ, മാധ്യമ വാർത്തകൾ എന്നിവ പങ്കുവയ്ക്കുന്നതിനുള്ള ഔദ്യോഗിക പ്ലാറ്റ്‌ഫോമായിരിക്കും ഈ അക്കൗണ്ട്. കൃത്യവും ആധികാരികവുമായ വിവരങ്ങൾ നിങ്ങളിലേക്ക് എത്തിക്കുന്നതിനായി ഇതിന്റെ മേൽനോട്ടവും നടത്തിപ്പും '22 ഫ്രെയിംസ് ടാലന്റ് ഏജൻസി'യെ ഏൽപ്പിച്ചിരിക്കുകയാണ്.

ഇവിടുത്തെ എന്റെ സാന്നിധ്യത്തിൽ മാറ്റങ്ങളുണ്ടായേക്കാമെങ്കിലും, നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കുമുള്ള എന്റെ നന്ദി എന്നും ഒരുപോലെ നിലനിൽക്കും. സ്നേഹപൂർവം, നന്ദിയോടെ, ഉണ്ണി മുകുന്ദൻ".- നടൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പ്രസ്താവനയിൽ കുറിച്ചു. അതേസമയം സംവിധായകനാകാനുള്ള ഒരുക്കത്തിലാണ് ഉണ്ണിയിപ്പോൾ.

ഉണ്ണി മുകുന്ദൻ ഫിലിംസും ബോളിവുഡ് നിർമാണക്കമ്പനിയായ പനോരമ സ്റ്റുഡിയോസും ചേർന്ന് നിർമിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ കാസ്റ്റിങ് അടക്കമുള്ള പ്രവർത്തനങ്ങളുമായി '22 ഫ്രെയിംസ്' സഹകരിക്കുന്നുണ്ട്. അതേസമയം സോഷ്യൽ മീഡിയ ഉപേക്ഷിക്കുന്നുവെന്ന ഉണ്ണിയുടെ തീരുമാനം ആരാധകരെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്.

'വൈറൽ പോസ്റ്റുകളിലെ നിങ്ങളുടെ കമന്റ് ഞങ്ങൾ മിസ് ചെയ്യും', 'നിങ്ങളുടെ തീരുമാനത്തെ പൂർണമായി മാനിച്ചുകൊണ്ട് തന്നെ, എന്നെങ്കിലും നിങ്ങൾ തിരിച്ചുവരുമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. നിങ്ങളുടെ ആരാധകരുമായുള്ള ആ ബന്ധം എന്നും സവിശേഷമായിത്തന്നെ നിലനിൽക്കും. ഞങ്ങൾ നിങ്ങളെ തീർച്ചയായും മിസ്സ് ചെയ്യും' എന്നൊക്കെയാണ് പലരും കുറിച്ചിരിക്കുന്നത്.

Unni Mukundan
'എന്തിനാണ് ചെറിയ പ്രായത്തിൽ അഭിനയം നിർത്തിയതെന്ന് ചോദിച്ച് മക്കൾ വഴക്ക് പറയും'; മേനക സുരേഷ് പറയുന്നു
Unni Mukundan
'ഗോതമ്പ് ദോശ കിട്ടിയില്ല, മമ്മൂട്ടി ഷൂട്ടിങ് മുടക്കി'; താരത്തിന് മാത്രം ബ്ലാക്ക് ടീ, അന്ന് ഗണേശ് ചെയ്തത്: ശാന്തിവിള ദിനേശ്
Unni Mukundan
'മഞ്ജു വാര്യര്‍ അത്ര വലിയ സൗന്ദര്യവതിയല്ല, പക്ഷെ അവര്‍ അഭിനയം കൊണ്ടതിനെ മറികടന്നു': സന്തോഷ് തുണ്ടിയില്‍
Summary

Actor Unni Mukundan share he will share only professional updates on his social media accounts from now on.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER