പ്രവീണ്‍ കുമാര്‍ സോബ്തി /ട്വിറ്റര്‍ 
India

മഹാഭാരതത്തിലെ 'ഭീമന്‍'; നടന്‍ പ്രവീണ്‍ കുമാര്‍ അന്തരിച്ചു

മഹാഭാരതം ടെലിവിഷന്‍ പരമ്പരയില്‍ ഭീമന്‍ ആയി അഭിനയിച്ച നടനും കായികതാരവുമായ പ്രവീണ്‍ കുമാര്‍ സോബ്തി അന്തരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മഹാഭാരതം ടെലിവിഷന്‍ പരമ്പരയില്‍ ഭീമന്‍ ആയി അഭിനയിച്ച നടനും കായികതാരവുമായ പ്രവീണ്‍ കുമാര്‍ സോബ്തി അന്തരിച്ചു. 74 വയസ്സായിരുന്നു. ന്യൂഡല്‍ഹി അശോക് വിഹാറിലെ വീട്ടില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം.

ഹാമര്‍, ഡിസ്‌കസ് ത്രോ ഇനങ്ങളില്‍ നിരവധി രാജ്യാന്തര മീറ്റുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്തിട്ടുണ്ട്. 1966ലും 1970ലും നേടിയ സ്വര്‍ണം ഉള്‍പ്പെടെ നാല് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവാണ് പ്രവീണ്‍ കുമാര്‍. 

ബിആര്‍ ചോപ്രയുടെ മഹാഭാരതത്തില്‍ ഭീമന്‍ ആയി എത്തിയതോടെ പ്രവീണ്‍ കുമാറിന്റെ പ്രശസ്തി പിന്നെയും കൂടി. ദൂരദര്‍ശനിലൂടെ സംപ്രേഷണം ചെയ്ത മഹാഭാരതം രാജ്യത്തെ ഏറ്റവും ജനപ്രിയമായ ടെലിവിഷന്‍ പരമ്പരകളില്‍ ഒന്നാണ്. 1988ലായിരുന്നു സംപ്രേഷണം.

പ്രവീണ്‍ കുമാറിന് ഭാര്യയും ഒരു മകളുമുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍; ആപ്പിളിനും ആപ്പ് നീക്കാന്‍ കേന്ദ്ര നിര്‍ദേശം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

SCROLL FOR NEXT