കോളജ് വിദ്യാര്‍ത്ഥിനിയെ ഓട്ടോറിക്ഷ ഡ്രൈവര്‍ ആക്രമിക്കുന്ന ദൃശ്യം 
India

പട്ടാപ്പകല്‍ ഓട്ടോ ഡ്രൈവര്‍ വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിച്ചു; അരകിലോമീറ്റര്‍ വലിച്ചിഴച്ചു- വീഡിയോ 

മഹാരാഷ്ട്രയില്‍ പട്ടാപ്പകല്‍ കോളജ് വിദ്യാര്‍ത്ഥിനിയെ ഓട്ടോറിക്ഷ ഡ്രൈവര്‍ കയറിപ്പിടിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ പട്ടാപ്പകല്‍ കോളജ് വിദ്യാര്‍ത്ഥിനിയെ ഓട്ടോറിക്ഷ ഡ്രൈവര്‍ കയറിപ്പിടിച്ചു. 21കാരിയെ അരകിലോമീറ്ററോളം ദൂരം വലിച്ചിഴച്ച ശേഷം ഓട്ടോറിക്ഷ ഡ്രൈവര്‍ കടന്നുകളഞ്ഞു.

താനെയില്‍ ഇന്ന് രാവിലെ 6.45 ഓടേയാണ് സംഭവം. കോളജിലേക്ക് പോകുന്നവഴിയാണ് യുവതിക്ക് ദുരനുഭവം ഉണ്ടായത്. റോഡരികില്‍ നിന്നിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ തനിക്ക് നേരെ മോശം പരാമര്‍ശം നടത്തിയത് യുവതി ചോദ്യം ചെയ്തു. ഇതില്‍ കുപിതനായ ഡ്രൈവര്‍ പെണ്‍കുട്ടിയുടെ കൈയില്‍ പിടിച്ച് വലിച്ചതായി പൊലീസ് പറയുന്നു.

ഇതിന് പിന്നാലെ ഓട്ടോറിക്ഷ സ്റ്റാര്‍ട്ട് ആക്കി രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവറുടെ കൈയില്‍ പിടിച്ച് പെണ്‍കുട്ടി തടയാന്‍ ശ്രമിച്ചു. അതിനിടെ യുവതിയെ അരകിലോമീറ്ററോളം ദൂരം വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. യുവതി നിയന്ത്രണം വിട്ട് വീണതിന് പിന്നാലെ ഡ്രൈവര്‍ കടന്നുകളഞ്ഞതായി പൊലീസ് പറയുന്നു. ഒളിവില്‍ പോയ പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും പ്രതിസന്ധി; എംപിമാരുടെ ഫോണ്‍ സ്വിച്ച്ഓഫ്, ഡല്‍ഹിയില്‍ ചര്‍ച്ച; ഷിന്‍ഡെ പാളയത്തിലേക്ക് കൂടുതല്‍ പേര്‍?

SCROLL FOR NEXT