മുംബൈ: മഹാരാഷ്ട്രയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അരലക്ഷത്തിനടുത്ത്. 24 മണിക്കൂറിനിടെ 46,406 പേര്‍ക്കാണ് രോഗബാധ. 34,658 പേര്‍ രോഗുമക്തരായി. 36 പേര്‍ മരിച്ചു. സംസ്ഥാനത്ത് മുംബൈയിലാണ് കൂടുതല്‍ രോഗികള്‍. മുംബൈയില്‍ 13,702 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ആറ് പേര്‍ മരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം 95,123 ആയി.
മഹാരാഷ്ട്ര കഴിഞ്ഞാല്‍ പ്രതിദിന രോഗികളില്‍ ഇന്ന് ഡല്‍ഹിയാണ് രണ്ടാമത്. ഡല്‍ഹിയില്‍ 28,867 പേര്‍ക്കാണ് വൈറസ് ബാധ. 22,121 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 31 പേര്‍ മരിച്ചു. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 94,160 ആയി.
തമിഴ്നാട്ടിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 20,000 കടന്നു. 20,911 പേർക്കാണ് ഇന്നു കോവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയിൽ മാത്രം 8218 പേർക്കാണു രോഗബാധ. ഇന്നു മാത്രം 25 മരണം സ്ഥിരീകരിച്ചു. കഴിഞ്ഞ എട്ടിനാണു പ്രതിദിന രോഗികളുടെ എണ്ണം 10,000 കടന്നത്. 5 ദിവസത്തിനുള്ളിൽ 20,000 കടന്നു. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. 1.54 ലക്ഷം പരിശോധനകളാണു നടത്തിയത്. നിലവിൽ രാത്രി കർഫ്യൂ, ഞായറാഴ്ച സമ്പൂർണ ലോക്‌ഡൗൺ എന്നീ നിയന്ത്രണങ്ങൾ തുടരുന്നുണ്ട്. അതേ സമയം, മാസ്ക് ധരിക്കാതെ പുറ
ബംഗാളില്‍ 23,467 പേര്‍ക്ക് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചു. ടിപിആര്‍ 32 കടന്നു. ഇന്നലെത്തേതിനെക്കാള്‍ ആയിരത്തിലധികമാണ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന. 26 പേര്‍ മരിച്ചു.
കര്‍ണാടകയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഇരുപത്തിനാല് മണിക്കൂറിനിടെ സംസ്ഥാനത്ത് 25,005 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. എട്ടുപേര്‍ മരിച്ചു. സംസ്ഥാനത്ത് കൂടുതല്‍ രോഗികള്‍ ഉള്ളത് ബംഗളൂരുവില്‍ ആണ്. അവിടെ മാത്രം 18,374 രോഗികളാണ് ഉള്ളത്.
ഗോവയിലും കോവിഡ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഇന്ന് 3,728 പേര്‍ക്കാണ് വൈറസ് ബാധ. 4 പേര്‍ മരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം 16,887 ആയി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates