ഫയല്‍ ചിത്രം 
India

മഹാമാരി തുടങ്ങിയ ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിനവര്‍ധന; ഇന്ന് മാത്രം 30,535 രോഗികള്‍; പിടിവിട്ട് മഹാരാഷ്ട്ര

24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 30,535 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷം. വൈറസ് ബാധ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിനകണക്ക് ഞായറാഴ്ച രേഖപ്പെടുത്തി. 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത്
30,535 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ ആകെ എണ്ണം 25 ലക്ഷത്തിലേക്ക് അടുത്തു.  ഇന്ന് 99 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. 11,314 പേരാണ് 24 മണിക്കൂറിനുള്ളില്‍ രോഗമുക്തി നേടിയത്. ഇതുവരെ 22,14,867 പേര്‍ രോഗമുക്തരായെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 53,399 പേരാണ് ഇതുവരെ മരണപ്പെട്ടത്. 

നാഗ്പൂര്‍, പൂനെ, മുംബൈ തുടങ്ങിയ മൂന്ന് നഗരങ്ങളിലാണ് കോവിഡ് വ്യാപനം അതിസങ്കീര്‍ണമായി തുടരുന്നത്. ഇന്നലെ 27,126 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അത് വര്‍ഷത്തെ സംസ്ഥാനത്തെ ഏറ്റവും വലിയ പ്രതിദിനവര്‍ധനയായിരുന്നു. നാല് ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് ഒരുലക്ഷത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

പേപ്പര്‍ ഒന്നിന് 4000 രൂപ, നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പര്‍ ടെല​ഗ്രാം വഴി വില്‍പ്പന; 19 കാരന്‍ അറസ്റ്റില്‍

ജോലിക്ക് കയറിയ ആദ്യദിനം തന്നെ വൻ കവർച്ച; വിനോദസഞ്ചാരികളുടെ സ്വർണവും പണവും കവർന്ന തമിഴ്‌നാട് സ്വദേശി പിടിയിൽ

നഗരത്തിരക്കുകൾക്കിടയിൽ ഇനി കണ്ടൽക്കാടിന്റെ തണൽ; കാസർകോട് 'നഗരവനം' മൂന്ന് മാസത്തിനകം തുറക്കും

'ലോക്കര്‍ തുറക്കുമ്പോള്‍ വിസ്മയം ഉണ്ടോയെന്ന് നോക്കാമല്ലോ...?'; ഇഡി പരിശോധനയില്‍ പിണറായി വിജയന്‍