വീഡിയോ സ്‌ക്രീന്‍ഷോട്ട് 
India

മഴയത്ത് ചോര്‍ന്നൊലിച്ച് ട്രാന്‍സ്‌പോര്‍ട്ട് ബസ്; കുട പിടിച്ച് ഓടിച്ച് ഡ്രൈവര്‍, വീഡിയോ

മഴയ്ക്കിടെ മേല്‍ക്കൂര ചോര്‍ന്നൊലിച്ചതിനെ തുടര്‍ന്ന് കുട പിടിച്ച് ബസ് ഓടിച്ച് ഡ്രൈവര്‍

Author : സമകാലിക മലയാളം ഡെസ്ക്


 മുംബൈ: മഴയ്ക്കിടെ മേല്‍ക്കൂര ചോര്‍ന്നൊലിച്ചതിനെ തുടര്‍ന്ന് കുട പിടിച്ച് ബസ് ഓടിച്ച് ഡ്രൈവര്‍. മഹാരാഷ്ട്ര സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ (എംഎസ്ആര്‍ടിസി) ബസ് ഡ്രൈവറാണ് ഒരു കൈയില്‍ കുടയും പിടിച്ച് ബസ് ഓടിച്ചത്. ഗഡ്ചിറോളി ജില്ലയില്‍ നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. 

വിഡിയോ സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് അഹേരി ബസ് ഡിപ്പോ മാനേജര്‍ ചന്ദ്രഭൂഷണ്‍ ഘഗര്‍ഗുണ്ടെ പറഞ്ഞു. ബസിന്റെ നമ്പര്‍ പ്ലേറ്റും വിഡിയോയില്‍ കാണുന്ന ഡ്രൈവറുടെ മുഖവും വ്യക്തമായി തിരിച്ചറിയാനാകാത്തതിനാല്‍, ഇദ്ദേഹത്തെ തിരിച്ചറിയാന്‍ പ്രയാസമാണെന്നും ചന്ദ്രഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT