India

'ഹിന്ദുക്കളെ അപമാനിക്കാന്‍ എങ്ങനെ ധൈര്യമുണ്ടായി?' ക്ഷേത്ര ചവിട്ടു പടിയില്‍ രാഹുലിനെതിരെ പോസ്റ്റര്‍,വീഡിയോ

രാഹുലിന്റെ പോസ്റ്റര്‍ ക്ഷേത്രത്തിലെ ചവിട്ടുപടിയില്‍ പതിക്കുകയും അതില്‍ ചവിട്ടി ആളുകള്‍ ക്ഷേത്രത്തിലേക്ക് കയറുന്നതുമായ ദൃശ്യങ്ങള്‍ പുറത്തു വന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഹിന്ദുക്കളെ അപമാനിച്ചെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധിക്കെതിരെ മഹാരാഷ്ട്രയിലെ ക്ഷേത്രത്തില്‍ പ്രതിഷേധം. രാഹുലിന്റെ പോസ്റ്റര്‍ ക്ഷേത്രത്തിലെ ചവിട്ടുപടിയില്‍ പതിക്കുകയും അതില്‍ ചവിട്ടി ആളുകള്‍ ക്ഷേത്രത്തിലേക്ക് കയറുന്നതുമായ ദൃശ്യങ്ങള്‍ പുറത്തു വന്നു.

ക്ഷേത്രത്തിന്റെ അകത്തേക്കുള്ള പ്രധാന കവാടത്തിന്റെ ചവിട്ടുപടിയില്‍ തന്നെ പോസ്റ്റര്‍ പതിച്ചത്. ഹിന്ദുക്കളെ അക്രമികളെന്നും ലൈംഗിക പീഡകരെന്നും വിളിക്കാന്‍ എങ്ങനെ ധൈര്യം വന്നുവെന്നാണ് രാഹുലിന്റെ ചിത്രം അടങ്ങിയ പോസ്റ്ററില്‍ മറാഠി ഭാഷയില്‍ അച്ചടിച്ചിട്ടുള്ളത്. സാമൂഹിക മാധ്യമങ്ങള്‍ വഴി ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഹിന്ദുക്കളെന്നു സ്വയം പറഞ്ഞുനടക്കുന്നവര്‍ അക്രമവും ഹിംസയും വിദ്വേഷവുമാണു പ്രചരിപ്പിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ പ്രസംഗിച്ചിരുന്നു. ഇതാണ് പ്രതിഷേധത്തിന് കാരണമായത്. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും വിമര്‍ശനമുന്നയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് രാഹുലിന്റെ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

SCROLL FOR NEXT