പ്രീതി തിവാരി / എഎന്‍ഐ ചിത്രം 
India

പാര്‍ട്ടി ക്ലാസ്സിനിടെ കടന്നുപിടിച്ചു, നേതാക്കള്‍ അപമര്യാദയായി പെരുമാറി; ആരോപണവുമായി  മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ( വീഡിയോ)

സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് പോലും നേതാക്കള്‍ക്ക് അറിയില്ലെന്നും മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ആരോപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ     : പാര്‍ട്ടി പരീശീലന ക്ലാസ്സിനിടെ നേതാക്കള്‍ അപമര്യാദയായി പെരുമാറിയെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ. ഉത്തര്‍പ്രദേശ് മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രീതി തിവാരിയാണ് പരാതിയുമായി രംഗത്തെത്തിയത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഓണ്‍ലൈനായി പരീശീലന പരിപാടിയെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴാണ് നേതാക്കള്‍ കടന്നുപിടിച്ചതെന്ന് പ്രീതി തിവാരി പറഞ്ഞു. 

കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് യോഗേഷ് ദിക്ഷിത്, സംസ്ഥാന സെക്രട്ടറി യോഗേഷ് തലന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. തോളില്‍ കടന്നുപിടിച്ച് വലിച്ചുവെന്നാണ് പ്രീതി ആരോപിക്കുന്നത്. പാര്‍ട്ടി ജില്ലാ, സിറ്റി, ബ്ലോക്ക് പ്രസിഡന്റുമാര്‍ അടക്കമുള്ള നേതാക്കള്‍ക്കായി മഥുരയിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.  

പാര്‍ട്ടി മരണാസന്നയായിരിക്കുമ്പോഴാണ് നേതാക്കളുടെ ഇത്തരത്തിലുള്ള പെരുമാറ്റം. സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് പോലും നേതാക്കള്‍ക്ക് അറിയില്ലെന്നും പ്രീതി തിവാരി ആരോപിച്ചു. എന്നാല്‍ കോണ്‍ഗ്രസ് മുന്‍ നിയമസഭാകക്ഷി നേതാവ് പ്രദീപ് മാത്തൂര്‍ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തി. 

നേതാക്കള്‍ക്ക് പ്രിതീ തിവാരിയെ മനസ്സിലാകാതിരുന്നതാണ് ഇത്തരത്തില്‍ പെരുമാറാന്‍ കാരണം. ക്ഷണിക്കപ്പെട്ട പ്രതിനിധികള്‍ക്ക് വേണ്ടിയുള്ളതായിരുന്നു പരിശീലന പരിപാടി. അതുകൊണ്ടാണ് ഹാളിന് പുറത്തുവെച്ച് തടഞ്ഞത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇടപെട്ടതോടെ പ്രശ്‌നം പരിഹരിച്ചെന്നും പ്രദീപ് മാത്തൂര്‍ പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍