പ്രതീകാത്മക ചിത്രം 
India

ആഢംബര ജീവിതത്തിലെ സംശയം 'കുരുക്കായി'; വൃദ്ധയുടെ മരണത്തിന് പിന്നാലെ ചെക്ക് ഉപയോഗിച്ച് 29ലക്ഷം തട്ടി; വീട്ടുജോലിക്കാരി അറസ്റ്റില്‍

പശ്ചിമ ബംഗാളില്‍ അടുത്തിടെ മരിച്ച വയോധികയുടെ 29ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ വീട്ടുജോലിക്കാരി അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അടുത്തിടെ മരിച്ച വയോധികയുടെ 29ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ വീട്ടുജോലിക്കാരി അറസ്റ്റില്‍. വയോധിക നേരത്തെ ഒപ്പിട്ട് വച്ചിരുന്ന ചെക്കുകള്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. വയോധികയുടെ ബന്ധുക്കള്‍ക്ക് സംശയം തോന്നി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വീട്ടുജോലിക്കാരുടെ ജീവിതരീതിയില്‍ വന്ന മാറ്റമാണ് സംശയം വര്‍ധിപ്പിച്ചത്.

കൊല്‍ക്കത്തയിലാണ് സംഭവം. അടുത്തിടെയാണ് വയോധിക മരിച്ചത്. ഇവരുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന വീട്ടുജോലിക്കാരിയാണ് 29ലക്ഷം രൂപ തട്ടിയെടുത്തത്. വയോധിക നേരത്തെ ഒപ്പിട്ട് വച്ചിരുന്ന ചെക്കുകള്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. വീട്ടുജോലിക്കാരിയുടെ ജീവിതരീതിയില്‍ വന്ന മാറ്റമാണ് വയോധികയുടെ ബന്ധുക്കള്‍ക്ക് സംശയം ജനിപ്പിച്ചത്. തുടര്‍ന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു.

വീട്ടുജോലിക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടുജോലിക്കാരിയുടെ മകനെയും സഹോദരനെയും കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വീട്ടുജോലിക്കാരി പണം മുഴുവന്‍ മകന്റെ അക്കൗണ്ടിലേക്ക് കൈമാറിയതായി കണ്ടെത്തിയിട്ടുണ്ട്. പണം തിരിച്ചുപിടിച്ചതായി പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT