Mallikarjun kharge and rahul gandhi  ഫയല്‍
India

തുടര്‍ച്ചയായ രണ്ടാം വര്‍ഷം, സ്വാതന്ത്ര്യദിനാഘോഷത്തില്‍ നിന്ന് വിട്ടുനിന്ന് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും

പ്രോട്ടോകോള്‍ പ്രകാരം ഔദ്യോഗിക ചടങ്ങുകളില്‍ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം മുന്‍നിരയിലാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ നടന്ന സ്വാതന്ത്ര്യ ദിന ആഘോഷങ്ങളില്‍ പങ്കെടുക്കാതെ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും. കഴിഞ്ഞ തവണയും സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിട്ടുനിന്നിരുന്നു.

കഴിഞ്ഞ തവണ ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍; ലോക്‌സഭാ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിക്ക് പോട്രോകോളിന് വിരുദ്ധമായി അവാസാനത്തിന് തൊട്ടുമുന്‍പുള്ള വരിയില്‍ ഇരിപ്പിടം നല്‍കിയത് വിവാദമായിരുന്നു. ഇത് രാഹുല്‍ ഗാന്ധിയോടുള്ള അനാദരവാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. പ്രോട്ടോകോള്‍ പ്രകാരം ഔദ്യോഗിക ചടങ്ങുകളില്‍ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം മുന്‍നിരയിലാണ്.

വേദിയില്‍ ഒളിംപ്യന്‍മാരെ ഉള്‍പ്പെടുത്തുന്നതിനായി ക്രമീകരണങ്ങളില്‍ മാറ്റം വരുത്തിയതെന്നായിരുന്നു അന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം. മനു ഭക്കര്‍, സരബ്‌ജ്യോത് സിങ് തുടങ്ങിയ ഒളിംപിക്‌സ് മെഡല്‍ ജേതാക്കളായിരുന്നു മുന്‍ നിരയില്‍ ഇരിപ്പിടം കിട്ടിയപ്പോള്‍ ഹോക്കി ടീമിലെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്, മലയാളി താരം പി.ആര്‍ ശ്രീജേഷ് എന്നിവര്‍ക്കും രാഹുല്‍ ഗാന്ധിക്ക് മുന്നിലാണ് ഇരിപ്പിടം കിട്ടിയത്.

Mallikarjun Kharge, Rahul Gandhi Absent From I-Day Event For 2nd Straight Year

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2047ല്‍ വികസിത രാജ്യമാകുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം ; ആ യാത്ര സഫലമാകും'; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ഇന്തോനേഷ്യയില്‍ ഭൂചലനം; 7.7 തീവ്രത, സുനാമി മുന്നറിയിപ്പ്

ചിങ്ങമാസ പൂജ: ശബരിമലയില്‍ പ്രത്യേക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

കാക്കകളെ പേടിച്ച് ഹെൽമറ്റും കുടയും കവണയുമായി നാട്ടുകാർ; പയ്യമ്പള്ളിയിൽ തലവേദനയായി 'കാക്ക വേട്ട'

Today's Rashi Phalam August 15 | പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും അനുകൂല സമയം