മമത ബാനര്‍ജി പിടിഐ
India

'ബംഗ്ലാദേശിന് സമാനമായ സാഹചര്യം സൃഷ്ടിക്കാന്‍ ശ്രമം'; സിപിഎമ്മിനും ബിജെപിക്കുമെതിരെ മമത

സര്‍ക്കാര്‍ സിബിഐക്ക് എല്ലാ പിന്തുണയും നല്‍കും. അന്വേഷണം വേഗത്തില്‍ പൂര്‍ത്തീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും മമത പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബംഗ്ലാദേശിന് സമാനമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ച് തന്നില്‍ നിന്ന് അധികാരം പിടിച്ചെടുക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് മമതയുടെ പ്രതികരണം.

''പശ്ചിമ ബംഗാളില്‍ അധികാരം പിടിച്ചെടുക്കാന്‍ ബംഗ്ലാദേശിന് സമാനമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നതെന്നും'' പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ മമത പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇരയുടെ കുടുംബത്തോടൊപ്പം നില്‍ക്കുന്നതിനുപകരം, സിപിഎമ്മും ബിജെപിയും വിലകുറഞ്ഞ രാഷ്ട്രീയത്തില്‍ ഏര്‍പ്പെടുകയാണ്. സര്‍ക്കാര്‍ സിബിഐക്ക് എല്ലാ പിന്തുണയും നല്‍കും. അന്വേഷണം വേഗത്തില്‍ പൂര്‍ത്തീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും മമത പറഞ്ഞു.

രാത്രി മുഴുവന്‍ താന്‍ കേസ് നിരീക്ഷിച്ചുവെന്നും കുറ്റകൃത്യത്തെക്കുറിച്ച് അറിഞ്ഞയുടന്‍ പൊലീസ് കമ്മീഷണറുമായും യുവതിയുടെ മാതാപിതാക്കളുമായും സംസാരിച്ചുവെന്നും മമത പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT